സാമ്പത്തിക പ്രതിസന്ധി: പടിഞ്ഞാറിനും കിഴക്കിനും വിഭിന്ന മുഖങ്ങള്
സിംഗപ്പൂര്‍: ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഫലിയ്‌ക്കുന്നത് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള തൊഴില്‍ സംസ്‌ക്കാരത്തിന്റെ വിഭിന്ന മുഖങ്ങള്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നില്‌ക്കാനായി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ തങ്ങളുടെ ജീവനക്കാരെ ഒഴിവാക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ശംബളം വെട്ടിക്കുറച്ച് തൊഴിലാളികളെ നിലനിര്‍ത്തുന്നതിലാണ് താത്‌പര്യം.
ഇതിലൂടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിഭിന്ന സംസ്‌ക്കാരങ്ങളാണ് പ്രതിഫലിയ്‌ക്കുന്നതെന്ന് മനുഷ്യവിഭവ ശേഷി രംഗത്തെ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധികളിലും തൊഴില്‍ നിലനിര്‍ത്തിക്കൊണ്ട് ശംബളം വെട്ടിക്കുറയ്‌ക്കുന്നതാണ് ഏഷ്യന്‍ സ്ഥാപനങ്ങളുടെ രീതി. പ്രതിസന്ധി മാറുമ്പോള്‍ ഇവര്‍ക്ക് വീണ്ടും തൊഴിലാളികളെ അന്വേഷിക്കേണ്ട ആവശ്യം വരുന്നില്ല, ഇത് പെട്ടെന്നുള്ള തിരിച്ചുവരവിന് സഹായിക്കുന്നു. ബാധ്യതകളെ കൂട്ടുത്തരവാദിത്വം എന്ന നിലയിലാണ് ഇവര്‍ കാണുന്നത്.
എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഒരോ വ്യക്തിയും സ്വയം അഭിമുഖീകരിയ്‌ക്കേണ്ട അതിജീവനമായാണ് കരുതപ്പെടുന്നതെന്ന് സിംഗപ്പൂര്‍ മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി പ്രഫസറായ മൈക്കല്‍ ബെനോലെയ്‌ല്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഹോങ്കോങ്ങിലെ ഏഷ്യന്‍ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്‌എ ജീവനക്കാരുടെ വേതനത്തില്‍ 25 ശതമാനം കുറവ് വരുത്തി. ഇതിന് മുമ്പ് 2003ല്‍ സാര്‍സ് ഭീതിയിലും സമാനമായ രീതിയില്‍ സ്ഥാപനം ശംബളം കുറച്ചിരുന്നു.
ജപ്പാനിലെ പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എല്‍പിഡയും തങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ശംബളം പകുതിയാക്കി കുറച്ചു. സിഗംപ്പൂരിലെ ചാര്‍ട്ടേഡ് സെമികണ്ടക്ടറും സ്ഥാപനത്തില്‍ അഞ്ച് മുതല്‍ 20 ശതമാനം വരെ വേതനം വെട്ടിക്കുറച്ചാണ് പ്രതിസന്ധിയെ നേരിടുന്ന്‌ത്.
എന്നാല്‍ അമേരിക്കന്‍ സ്ഥാപനങ്ങളായ ജനറല്‍ മോട്ടോഴ്‌സും ഗോള്‍ഡ്‌മാന്‍ സാക്സെയും ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കി പ്രതിസന്ധി തരണം ചെയ്യാനാണ് ശ്രമിക്കുന്നത്.
അതെ സമയം മറ്റൊരു രസകരമായ കാര്യം പടിഞ്ഞാറന്‍ ബഹുരാഷ്ട്രക്കമ്പനികള്‍ തങ്ങളുടെ ഏഷ്യന്‍ യൂണിറ്റുകളിലെ ജീവനക്കാരെ ഒഴിവാക്കുന്നതിന് പകരം തങ്ങള്‍ പ്രവര്‍ത്തിയ്‌ക്കുന്ന രാജ്യങ്ങളിലെ തൊഴില്‍ സംസ്‌ക്കാരത്തെ അനുകരിച്ച് ജീവനക്കാരെ വെട്ടിക്കുറക്കാതിരിക്കാനാണ് അവര്‍ ശ്രമിയ്‌ക്കുന്നതെന്നും മൈക്കല്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications