ഭസ്‌മവും സിന്ദൂരവും തൊടുന്നതെന്തിനെന്ന്‌ കരുണാനിധി
ചെന്നൈ: ഹിന്ദുക്കളുടെ അചാരാനുഷ്ഠാനങ്ങള്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി. ഹിന്ദുക്കള് നെറ്റിയില് സിന്ദൂരവും ഭസ്മവും തൊടുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.
മധുരയില് ചൊവ്വാഴ്ച ജാതിയെച്ചൊല്ലിയുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില് എഴുതിയ പുതിയ കവിതയിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ ചോദ്യം ചെയ്യുന്നത്. മതങ്ങളെയെല്ലാം തുല്യമായിക്കാണുന്ന ലോകത്ത് ഇത്തരം ആചാരങ്ങള് പിന്തുടരുന്നതിന്റെ ആവശ്യമുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ബ്രാഹ്മണര് പൂണൂല് ധരിക്കുന്നതുള്പ്പെടെയുള്ള ആചാരങ്ങള് ജനങ്ങളില് വിവേചനചിന്ത വളര്ത്തുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ദൈവമെന്നാല് സത്യമാണെന്നാണ് അദ്ദേഹം പുതിയ കവിതയില് പറയുന്നത്.
ദൈവത്തിന്റെ മുന്നില് എല്ലാവരും സമന്മാരാണ്. ഇതറിയാത്തവരാണ് അജ്ഞര്. സമത്വമില്ലാതാക്കുന്ന ജാതി വിവേചനത്തനത്തിന്റെ ശിഖരങ്ങളെ മുറിയ്ക്കുകയല്ല വേരോടെ പിഴുതുമാറ്റുകയാണ് വേണ്ടത്- കവിതിയില് പറയുന്നു.
ഇതിന് മുമ്പും ഹിന്ദുക്കള് ഭസ്മവും സിന്ദൂരവും ഉപയോഗിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ഹിന്ദുക്കള് മോഷ്ടാക്കളാണെന്നും ഒരിക്കല് അദ്ദേഹം പറഞ്ഞിരുന്നു.
അന്ന് സംഭവം വിവാദമായപ്പോള് ഹിന്ദുക്കള് ഹൃദയം മോഷ്ടിക്കുന്നവരാണെന്നാണ് താന് പറഞ്ഞതെന്ന് അദ്ദേഹം തിരുത്തിയിരുന്നു. രാമസേതു പ്രശ്നം പ്രശ്നമായ സമയത്ത് രാമന് മുഴുക്കുടിയനായിരുന്നുവെന്നുവരെ കരുണാനിധി പറഞ്ഞിരുന്നു.












Click it and Unblock the Notifications