Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: സിബിഐ എത്തിയത്‌ സഭാ വാഹനത്തില്‍

കോട്ടയം: സിസ്‌റ്റര്‍ അഭയ കേസ്‌ അന്വേഷണം ഏറ്റെടുത്ത സിബിഐ കേരള ഘടകത്തിലെ ഉദ്യോഗസ്ഥര്‍ കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെത്തി ദുരൂഹത സൃഷ്ടിച്ചു മടങ്ങി.

സഭയുടെ വാഹനത്തിലെത്തുകയും മഠത്തിന്‌ പുറത്ത്‌ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണ്‌ വെട്ടിച്ച്‌ പവര്‍ക്കട്ട്‌ സമയത്ത്‌ മുഖം മറച്ച്‌ കടന്നുകളയും ചെയ്‌ത്‌ സംഘത്തിന്റെ രീതി ദുരൂഹത വര്‍ധിപ്പിക്കുന്നു.

രാവിലെ മഠത്തിലെത്തിയ സംഘം രാത്രി വൈകിയാണ്‌ പവര്‍ക്കട്ട്‌ സമയത്ത്‌ പത്രക്കടലാസുകൊണ്ട്‌ മുഖംമറച്ച്‌ കാറില്‍ കിടന്നുകൊണ്ട്‌ കടന്നത്‌. സഭയുടെ നട്ടാശേരി കോണ്‍വെന്റ്‌ വക വാഹനമായ കെ.എല്‍ 5 എന്‍ 3776 നമ്പര്‍ സുമോയിലാണ്‌ സംഘം വന്ന്‌ മടങ്ങിയത്‌.

രാത്രി കോണ്‍വെന്റില്‍ നിന്നും പുറത്തിറങ്ങിയ സംഘം വേഗത്തില്‍ വണ്ടിയോടിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും രാവിലെ മുതല്‍ കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്പട വണ്ടി തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ ഒളിച്ചിരുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്‌.

കൊച്ചി സിബിഐയിലെ ഡിവൈഎസ്‌പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള ആറംഗസംഘം ബുധനാഴ്‌ചതന്നെ കോട്ടയത്ത്‌ എത്തിയിരുന്നുവത്രേ. ഇതില്‍ മൂന്നംഗങ്ങളാണ്‌ കോണ്‍വെന്റില്‍ അന്വേഷണത്തിന്‌ എത്തിയത്‌.

ഹോസ്‌റ്റലിന്റെ ഇപ്പോഴത്തെ അധികൃതരില്‍ നിന്നും അഭയയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച സംഘം അഭയ ഉപയോഗിച്ചിരുന്ന മുറിയും അവര്‍ മരിച്ചുകിടന്ന കിണറും പരിസരവും പരിശോധിച്ചിട്ടുണ്ടെന്ന്‌ അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+