Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്‌സ്റ്റൈല്‍ മേഖലയില്‍ 5ലക്ഷം തൊഴില്‍ നഷ്ടപ്പെടും

ദില്ലി: ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ വസ്‌ത്രനിര്‍മ്മാണ മേഖലയില്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമായേയ്‌ക്കുമെന്ന്‌ വാണിജ്യ സെക്രട്ടറി ജി.കെ പിള്ള. കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും തൊഴില്‍ നഷ്ടത്തിനു സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സ്റ്റൈല്‍ രംഗത്തിന്‌ പുറമേ മുത്തുകളുടെയും ആഭരണങ്ങളുടെയും നിര്‍മ്മാണ മേഖലയെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക പാക്കേജ്‌ സെക്രട്ടറിതല സമിതി അടുത്തയാഴ്‌ച പ്രധാനമന്ത്രിയ്‌ക്ക്‌ സമര്‍പ്പിയ്‌ക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

ധനകാര്യ സെക്രട്ടറി വാണിജ്യ സെക്രട്ടറി, ആസൂത്രണ കമ്മീഷന്‍ സെക്രട്ടറി തുടങ്ങിയവരാണ്‌ സിമിതിയിലുള്ളത്‌. അടിസ്ഥാന സൗകര്യമേഖലയ്‌ക്കും പാക്കേജുണ്ടാകും. പലിശനിരക്ക്‌ കുറയ്‌ക്കല്‍ കയറ്റുമതി സ്ഥാപനങ്ങള്‍ക്ക്‌ വായ്‌പ ലഭ്യമാക്കല്‍ തുടങ്ങിയവ, പാക്കേജിന്റെ ഭാഗമായിരിക്കും.

ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വിവിധ മേഖലകളിലായി കയറ്റുമതി നിരക്ക്‌ പത്തു ശതമാനത്തോളം കുറയാന്‍ സാധ്യതയുണ്ട്‌. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിന്‌ മുമ്പ്‌ കയറ്റുമതിയില്‍ 30 ശതമാനം വര്‍ധനയുണ്ടായിരുന്നു. 20,000 കോടി ഡോളറിന്റെ കയറ്റുമതിയാണ്‌ നടപ്പുസാമ്പത്തി വര്‍ഷം ലക്ഷ്യമിട്ടിരിക്കുന്നത്‌.

ആ ലക്ഷ്യം കൈവരിക്കുക പ്രയാസമായിരിക്കും. ടെക്‌സ്റ്റൈല്‍ മേഖലയില്‍ നിന്നുള്ള കയറ്റുമതി ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന്‌ ശതമാനം കുറഞ്ഞു. അത്‌ വീണ്ടും കുറയുമെന്നാണ്‌ ആശങ്ക, ഈ പശ്ചാത്തലത്തിലാണ്‌ അഞ്ചുലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്ന്‌ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+