സാമ്പത്തിക മാന്ദ്യം അകറ്റാന്‍ 150 കോടി മുടക്കി യാഗം
രമോസന (ഗുജറാത്ത്): ആഗോള സാമ്പത്തിക മാന്ദ്യം അകറ്റാനായി ഗുജറാത്തിലെ മൊഹ്‌സാന ജില്ലയില്‍ 3000 പുരോഹിതന്‍മാര്‍ പങ്കെടുക്കുന്ന യാഗം ആരംഭിച്ചു.
മൊഹാസാന ജില്ലയിലെ രമോസന ഗ്രമത്തിലാണ് രണ്ട് വര്‍ഷം നീണ്ടുനില്‌ക്കുന്ന യാഗം നടക്കുന്നത്. 'കോട്ടി ചാന്ദി മഹായാന സേവാ സമിതി'യാണ് ലോകത്തെ ബാധിച്ചിരിയ്‌ക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാനായി യാഗം നടത്തുന്നത്.
ദൈവാനുഗ്രഹത്തിലൂടെ സാമ്പത്തിക പ്രതിസന്ധി അകറ്റാനായി നടത്തുന്ന യാഗത്തിന് ഏകദേശം നൂറ്റമ്പത് കോടി രൂപ ചിലവാണ് പ്രതീക്ഷിയ്‌ക്കുന്നതെന്ന് യാഗത്തിന്റെ സംഘടകര്‍ പറയുന്നു.
പതിനാറ് ദിവസം മുമ്പ് ആരംഭിച്ച യാഗം അടുത്ത രണ്ട വര്‍ഷം നീണ്ടു നില്‌ക്കുമെന്ന് സംഘാടക കണ്‍വീനര്‍ ദയാഭായി പട്ടേല്‍ പറഞ്ഞു.
ഗുജറാത്തിന് പുറമെ ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരോഹിതര്‍ യാഗ കര്‍മ്മങ്ങളില്‍ പങ്കു കൊള്ളുന്നുണ്ട്.
യാഗം നടക്കന്ന രമോസന ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ലോക സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചറിവില്ലെങ്കിലും അവര്‍ ആവേശത്തോടെയാണ് യാഗത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications