Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: മഠത്തിലെ മുന്‍ ജോലിക്കാരിയെ ചോദ്യം ചെയ്‌തു

കോട്ടയം: സിസ്‌റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട്‌ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റ്‌ ഹോസ്‌റ്റലിലെ മുന്‍ ജീവനക്കാരി അച്ചാമ്മയെയും മുന്‍ എഎസ്‌ഐ വി.വി അഗസ്‌റ്റിനെയും സിബിഐ ഞായറാഴ്‌ച ചോദ്യം ചെയ്‌തു. അഭയ കൊല്ലപ്പെടുന്ന സമയത്ത്‌ അച്ചാമ്മ ഹോസ്‌റ്റലിലെ വേലക്കാരിയായിരുന്നു.

അഭയയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ആദ്യം ഹോസ്‌റ്റലില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അഗസ്റ്റിന്‍. കേസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ അഗസ്റ്റിനും പ്രധാനപങ്ക്‌ വഹിച്ചിരുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കിയതും എഫ്‌ഐഐര്‍ എഴുതിയതും ഇദ്ദേഹമായിരുന്നു.

ഇതിനിടെ കേസിലെ പ്രതിയും രൂപതാ ചാന്‍സലറുമായ ഫാദര്‍ കോട്ടൂരിന്റെ ഓഫീസ്‌ മുറിയില്‍ ഞാറാഴ്‌ച സിബിഐ പരിശോധന നടത്തി. പരിശോധനയില്‍ ചില പുസ്‌തകങ്ങളും ഡയറികളും അന്വേഷണ സംഘം കണ്ടെടുത്തതായി സൂചനയുണ്ട്‌.

കേസന്വേഷണത്തിന്റെ ഭാഗമായി ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ടിനെ സിബിഐ തിങ്കളാഴ്‌ച കാണും. അതിരൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ്‌ കുന്നശേരിയില്‍ നിന്നും സിബിഐ കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.

ഇതിനിടെ രണ്ടുവൈദികരെയും കന്യാസ്‌ത്രീയെയും അറസ്‌റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഫൊറോന തലത്തില്‍ പ്രതിഷേധയോഗമുള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താന്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള അല്‍മായ കൂട്ടായ്‌മ തീരുമാനിച്ചിട്ടുണ്ട്‌. അതിരൂപതയിലെ എല്ലാ വൈദികരുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗം ബുധനാഴ്‌ച ചേര്‍ന്ന്‌ തുടര്‍ നടപടികള്‍ ആലോചിച്ച്‌ തീരുമാനിയ്‌ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+