ഇന്ത്യ മുക്കിയത് തായ് കപ്പല്‍?
ദില്ലി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ മദര്‍ ഷിപ്പെന്ന പേരില്‍ ഇന്ത്യന്‍ നാവിക സേന മുക്കിയത് തായ് മത്സ്യബന്ധന കപ്പലാണെന്ന് ആരോപണം.
ഏദന്‍ കടലിടുക്കില്‍ വെച്ച് നേവി കപ്പലായ ഐഎന്‍എസ് താബര്‍ ആക്രമിച്ച് മുക്കിയ 'എകാവ്‌ത് നേവ 5' എന്ന കപ്പല്‍ തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് തായ് വംശജനായ വിചാന്‍ സിരിഷൈകാവതാണ് രംഗത്തെത്തിയിരിക്കുന്നത്.
നവംബര്‍ 18ന് ഐഎന്‍എസ് താബറിന്റെ ആക്രമണത്തില്‍ കപ്പല്‍ മുങ്ങി ആറ് ദിവസത്തിന് ശേഷം ഒരു ജീവനക്കാരനെ കണ്ടെത്തിയെന്ന് വിചാന്‍ പറഞ്ഞു. കപ്പലിലെ ഒരു ജീവനക്കാരന്റെ മരണം സ്ഥീരികരിച്ചുവെന്നും മറ്റു 14 ജീവനക്കാരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും കപ്പലുടമ അറിയിച്ചു.
അതേ സമയം നേവിയുടെ ഐഎന്‍എസ് താബറിന് നേരെ ആക്രമണം നടത്തിയ കപ്പലിന് നേരെ പ്രത്യാക്രമണം നടത്തുക മാത്രമാണ് ചെയ്‌തതെന്ന് നാവിക സേനാ വ്‌ക്താവ് കമാന്‍ഡര്‍ നിരാദ് സിന്‍ഹ അറിയിച്ചു. സ്വയം രക്ഷയ്‌ക്ക് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
കടല്‍ക്കൊള്ളക്കാര്‍ രണ്ട് സ്‌പീഡ് ബോട്ടുകളില്‍ ആക്രമിയ്‌ക്കാന്‍ വന്നതായി 'എകാവ്‌ത് നേവ-5ല്‍ നിന്ന് നവംബര്‍ 18ന് സന്ദേശം ലഭിച്ചിരുന്നതായി വിചാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കപ്പലുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു.
എകാവ്‌ത് നേവ-5ന്റെ നിയന്ത്രണം ഏറ്റെടുത്ത കൊള്ളക്കാര്‍ കപ്പല്‍ സൊമാലിയയിലേക്ക് കടത്തുന്നതിനിടെ സ്ഥലത്തെത്തിയ താബര്‍ ആക്രമണം നടത്തുകയും കപ്പലിനെ മുക്കുകയും ചെയ്‌തിരിക്കാമെന്നാണ് കപ്പലുടമ ആരോപിയ്ക്കുന്നത്.












Click it and Unblock the Notifications