ദൃക്‍സാക്ഷിയുടെ സാക്ഷ്യം
മുംബൈ : ട്രിഡന്റ് ഹോട്ടലിലുണ്ടായിരുന്ന ഗൗതം പട്ടേല്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു.
ട്രിഡന്റ് ഹോട്ടലിന്റെ പതിനൊന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നില്‍ക്കുമ്പോഴാണ് വെടിയൊച്ച കേട്ടത്. രണ്ടു വലിയ ഒച്ചകള്‍ ആദ്യം കേട്ടു. ഗുരുതരമായതെന്തോ സംഭവിക്കുകയാണെന്ന് അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു.
സ്ഫോടന ശബ്ദം കേട്ടയുടനെ ഞാന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. ഒബറോയ് ഹോട്ടലിന്റെ റെസ്റ്റോറന്റില്‍ തീപടരുന്ന ദൃശ്യമാണ് അപ്പോള്‍ കണ്ടത്.
മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍
ഉടന്‍ തന്നെ ഞങ്ങള്‍ മുറിക്കു പുറത്തിറങ്ങി. താഴെയെത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ ഞങ്ങളെ ഒരു ഹാളിലുളളിലേയ്ക്ക് കൊണ്ടു പോയി. ഏതാണ് ഇരുനൂറോളം പേരുണ്ടായിരുന്നു അവിടെ. വൈദ്യുതി നിലച്ചതു കാരണം വെളിച്ചമൊന്നുമില്ലായിരുന്നു അവിടെ.
ഒരു മണിക്കൂറോളം ഞങ്ങള്‍ അവിടെയിരുന്നു. അതിനിടയില്‍ വലിയ രണ്ടു സ്ഫോടനങ്ങളുടെ ശബ്ദവും കേട്ടു. ഹോട്ടലിനുളളിലാണോ വെളിയിലാണോ സ്ഫോടനങ്ങളെന്നൊന്നും അപ്പോള്‍ വ്യക്തമായിരുന്നില്ല. ഏതാണ്ട് അരമണിക്കൂ്‍ കൂടി കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന ഹോട്ടല്‍ ജീവനക്കാരിലെരൊള്‍ വന്ന്, ഹോട്ടലിനു പുറകിലൂടെ അടുത്തുളള സിനിമാ ഹാളിലേയ്ക്ക് പോകാന്‍ പറഞ്ഞു. പത്തുവീതം പേരുളള ഓരോ ഗ്രൂപ്പായാണ് ഞങ്ങളെ സിനിമാ ഹാളിലെത്തിച്ചത്.
ഹോട്ടല്‍ ലോബിയിലാണ് മിക്ക സംഭവങ്ങളും നടന്നത്. ഹോട്ടലിനുളളില്‍ ഭീകരര്‍ പ്രവേശിച്ചെന്ന് ആളുകള്‍ അടക്കം പറയുന്നത് കേട്ടു. ഓരോ മുറിയിലും പരിശോധനയും നടക്കുന്നുണ്ടായിരുന്നു.
ഭീകരത ഇന്ത്യയില്‍ - ദൃശ്യങ്ങളിലൂടെ
മുംബൈ ഹെല്‍പ് ലൈന്‍ നമ്പര്‍ - 022-22005388
ദില്ലി ഹെല്‍പ് ലൈന്‍ നമ്പര്‍ - 91-011- 23890606
മുംബൈ ആക്രമണം നിങ്ങള്‍ നേരില്‍ കണ്ടുവോ, ചിത്രങ്ങളും വിവരണവും ദാറ്റ്സ്‍മലയാളത്തിന് അയയ്ക്കൂ. ഞങ്ങള്‍ അവ പ്രസിദ്ധീകരിയ്ക്കുന്നതാണ്. Mail to - [email protected]












Click it and Unblock the Notifications