കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലെ എലികൃഷി പദ്ധതി പ്രശ്‌നത്തില്‍

  • By Staff
Google Oneindia Malayalam News

Rat Meat
പട്‌ന: ബീഹാറിലെ മൂസാഹാര്‍ വിഭാഗത്തിന്റെ ഉന്നതിയ്‌ക്കായി കൊണ്ടുവന്ന എലികൃഷി പദ്ധതി വിവാദമാകുന്നു. മൂസാഹര്‍ വിഭാഗത്തില്‍പ്പെടുന്ന ചിലര്‍ തന്നെയാണ്‌ സര്‍ക്കാറിന്റെ പദ്ധതിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്‌.

വയലുകളിലെ എലികളെ പിടിച്ച്‌ വേവിച്ച്‌ ഭക്ഷിക്കുന്ന ഇവര്‍ ദളിത്‌ വിഭാഗക്കാരാണ്‌. അതിദരിദ്രരായ ഇവരെ സമൂഹത്തിലെ ഉയര്‍ന്ന വിഭാഗക്കാര്‍ തൊട്ടുകൂടാത്തവരായാണ്‌ ഇക്കാലത്തും കാണുന്നത്‌.

ഈ അവസ്ഥയില്‍ നിന്നും ഇവരെ രക്ഷിക്കാനും ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും വേണ്ടിയാണ്‌ എലി ഇറച്ചിയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതി തങ്ങളെ എലിയിറച്ചി തിന്നുന്നവരെന്ന അവസ്ഥയില്‍ തളച്ചിടാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ്‌ മൂസാഹറുകള്‍ പറയുന്നത്‌.

കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പദ്ധതികളുടെ പ്രയോജനം തങ്ങള്‍ക്കുകൂടി ലഭിക്കണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌.

എലിയിറച്ചി മുന്‍നിര ഹോട്ടലുകളിലും മറ്റും വിശിഷ്ട ഭോജ്യമായി മാറ്റാനുള്ള പ്രാചരണപരിപാടികള്‍ക്ക്‌ സര്‍ക്കാര്‍ ഇതിനകം തന്നെ രൂപം നല്‍കിയിട്ടുണ്ട്‌. എലിയിറച്ചി വില്‍പന കൂടുമ്പോള്‍ മൂസാഹറുകള്‍ക്ക്‌ കൂടുതല്‍ തൊഴില്‍ ലഭിക്കുകയും അതുവഴി അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമെന്നാണ്‌ സര്‍ക്കാറിന്റെ കണക്കൂകൂട്ടല്‍.

പട്‌ന ജില്ലയിലെ ദാനാപൂര്‍, മൊകാമ തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ എലിയിറച്ചിയ്‌ക്ക്‌ വന്‍ ഡിമാന്റുണ്ട്‌. പാതാള്‍ ബഗേരി എന്നപേരിലാണ്‌ എലിയിറച്ചി ഇവിടെ അറിയപ്പെടുന്നത്‌. എലിയിറച്ചി വിശിഷ്ട ഭോജ്യമാക്കി മാറ്റുന്നതിലൂടെ എലിയിറച്ചി കഴിച്ച്‌ ജീവിക്കുന്ന വിഭാഗത്തോടുള്ള അവജ്ഞ മാറ്റിയെടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ബീഹാര്‍ പിന്നോക്ക ക്ഷേമമന്ത്രി ജിതന്‍ രാം മന്‍ഡി പറഞ്ഞു.

ആരോഗ്യകരമായ ചുറ്റുപാടില്‍ എലികളെ ഇറച്ചിക്കായി വളര്‍ത്താനുള്ള പദ്ധതിയാണ്‌ സര്‍ക്കാര്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. 23ലക്ഷം മൂസാഹറുകള്‍ ബീഹാറില്‍ ഉണ്ടെന്നാണ്‌ കണക്ക്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X