വിവാഹത്തട്ടിപ്പ്: ഭാര്യയെത്തിരഞ്ഞ് ഭര്‍തൃസംഘം
മാനന്തവാടി: വിവാഹത്തട്ടിപ്പ് പതിവാക്കിയ ഭാര്യയെ പിടികൂടാനായി ഭര്‍ത്താക്കന്മാരുടെ സംഘം വയനാട്ടില്‍. നാല് വിവാഹം ചെയ്‌ത് അഞ്ചാമതൊരാള്‍ക്കൊപ്പം മുങ്ങിയ ഭാര്യയെത്തിരഞ്ഞാണ് നാല് ഭര്‍ത്താക്കന്മാരും അവരുടെ ബന്ധുക്കളും അടങ്ങിയ സംഘം ബുധനാഴ്ച വയനാട്ടില്‍ എത്തിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ യുവതിയ്‌ക്കായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കണ്ണൂര്‍ സ്വദേശിയായ ഷെമീന(23) എന്ന യുവതിയെ അന്വേഷിച്ചാണ് ഇവര്‍ എത്തിയത്.
ഷെമീനയെ കാണാനില്ലെന്ന് കാണിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന് പുറമെ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ എത്തിയത്.
കണ്ണൂര്‍ സ്വദേശിയായ നൗഷാദ് എന്നയാളാണത്രേ അവാസനമായി ഷെമീനയെ വിവാഹം ചെയ്‌തത്. ഈ ബന്ധം നിലനില്‍ക്കെ ഫൈസല്‍ എന്ന മറ്റൊരു യുവാവുമൊത്ത് ഷെമീന കടന്നുകളയുകയായിരുന്നുവത്രേ. മുമ്പ് വിവാഹം ചെയ്‌ത നാലുപേരുടെയും സ്വത്തും പണവുമെല്ലാം ഷമീന അടിച്ചെടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്.
ആദ്യ ഭര്‍ത്താവ് ഗള്‍ഫിലായിരിക്കെയാണ് ഷെമീന വിവാഹത്തട്ടിപ്പ് തുടങ്ങിയത്. വ്യാജരേഖ ചമച്ച് ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത് മറ്റൊരു വിവാഹം ചെയ്‌തു. പിന്നീട് ഈ രീതി തുടര്‍ന്നു.
പരമാവധി ആറുമാസം മാത്രമേ ഒരോ ഭര്‍ത്താക്കന്മാര്‍ക്കുമൊപ്പം യുവതി താമസിച്ചിട്ടുള്ളു. ഒരു വിവാഹബന്ധം പോലും നിയമപരമായി വേര്‍പെടുത്തിയിട്ടില്ല.
പണവും സ്വത്തും തിരിച്ചുകിട്ടാനായിട്ടാണ് ഭര്‍തൃസംഘം ഇവരെ അന്വേഷിക്കുന്നത്. വന്‍ തട്ടിപ്പ് സംഘം ഷെമീനയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യം വളപട്ടണം പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications