Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: മുന്‍ ക്രൈംബ്രാഞ്ച്‌ എസ്‌പിയും പ്രതിയായേയ്‌ക്കും

കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ തെളിവ്‌ നശിപ്പിച്ച കുറ്റത്തിന്‌ മുന്‍ ക്രൈം ബ്രാഞ്ച്‌ എസ്‌പി കെ.ടി മൈക്കിള്‍ ഉള്‍പ്പെടെ ഏതാനും പേരെ പ്രതി ചേര്‍ത്ത്‌ സിബിഐ കുറ്റപത്രം നല്‍കും.

കൊലപാതകക്കുറ്റം ചുമത്തിയ പ്രതികള്‍ക്കൊപ്പം തെളിവ്‌ നശിപ്പിക്കല്‍ കേസിലെ പ്രതികള്‍ക്കും കുറ്റപത്രം നല്‍കാനാണ്‌ ആലോചന. സിസ്‌റ്റര്‍ അഭയയുടെ വസ്‌ത്രങ്ങള്‍, ഡയറി, ചെരുപ്പ്‌, മറ്റ്‌ സുപ്രധാന തെളിവുകള്‍ പലരുടെയും മൊഴികള്‍ എന്നിവയെല്ലാം കേസിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ നശിപ്പിക്കപ്പെട്ടിരുന്നു.

ഇതില്‍ കെ.ടി മൈക്കിളിന്‌ പ്രധാനപങ്കുണ്ടെന്ന്‌ കാണിച്ച്‌ 1997ല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായിരുന്ന കെ.കെ ഉത്തരന്‍ പുറപ്പെടുവിച്ച ഉത്തരവ്‌ സിബിഐ വിശദമായി പരിശോധിച്ച്‌ വരുകയാണ്‌.

തെളിവുകള്‍ നശിപ്പിച്ച വില്ലന്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‍ എന്ന രീതിയിലാണ്‌ മൈക്കിളിനെക്കുറിച്ച്‌ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. കേസിലെ പ്രതികള്‍ ആരൊക്കെയാണെന്ന്‌ മൈക്കിളിന്‌ അറിവുണ്ടായിരുന്നുവെന്നാണ്‌ മജിസ്‌ട്രേട്ടിന്റെ ഉത്തരവില്‍ പറയുന്നത്‌. എന്നാല്‍ പിന്നീട്‌ അന്വേഷണം നടത്തിയ സംഘങ്ങളൊന്നും ഇക്കാര്യം ഗൗരവമായി എടുത്തില്ല.

മൈക്കിളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എഎസ്‌ഐ അഗസ്റ്റിന്‍ അഭയയുടെ മരണദിവസം കോണ്‍വെന്റില്‍ എത്തിയതെന്ന്‌ സിബിഐയ്‌ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട് ‌.

കേസന്വേഷണം വെസ്‌റ്റ്‌ പൊലീസിന്റെ അധികാര പരിധിയില്‍പ്പെട്ടതാണെന്ന്‌ അറിയാമായിരുന്നിട്ടും മൈക്കിള്‍ നിയമവിരുദ്ധമായി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തി. അന്വേഷണം അട്ടിമറിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ്‌ മൈക്കിള്‍ കേസില്‍ ഇടപെട്ടതെന്നാണ്‌ സിബിഐയുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+