ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൂവച്ചല്‍ കാട്ടാക്കട വീരണക്കാവ് സ്വദേശി മണികണ്‌ഠനാശാരി(43)ആണ് ഭാര്യ അമ്പിളി(36)യെ വെട്ടിക്കൊന്നത്.
വെള്ളിയാഴ്‌ച കാലത്ത് ഏഴുമണിയോടെയാണ് സംഭവം നടന്നത്. തലയ്‌ക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്റ അമ്പിളി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഇരുവരും തമ്മില്‍ വളരെക്കാലമായി നല്ലബന്ധത്തിലായിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. മണികണ്‌ഠന്‍ പലപ്പോഴും മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവത്രേ. അമ്പിളി ജോലിക്കു പോകുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പുണ്ടായിരുന്നു.
ഇതേച്ചൊല്ലി കലഹം മൂര്‍ച്ചിയ്‌ക്കുകയും അമ്പിളിയെ വെട്ടുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നകാര്യം അറിവായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് മണികണ്‌ഠന്‍ ഒളിവില്‍പ്പോയിരിക്കുകയാണ്.
അമ്പിളിയുടെ മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയിരിക്കുകയാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനു, ഒന്‍പതാക്ലാസുകാരന്‍ ആനന്ദ് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications