Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു

കൊച്ചി: അഭയ കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചു. റിമാന്റ്‌ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന്‌ ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഹാജരാക്കിയപ്പോഴാണ്‌ എറണാകുളം സിജെഎം കോടതിയില്‍ സിബിഐ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചത്‌.

ഇത്‌ പരിഗണിച്ച കോടതി സിബിഐയുടെ ആവശ്യപ്രകാരം പ്രതികളുടെ ജൂഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 29വരെ നീട്ടി. പ്രതികള്‍ക്കെതിരെ മതിയായ തെളിവുണ്ടെന്ന്‌ റിമാന്റ്‌ കാലാവധി നീട്ടിക്കൊണ്ട്‌ കോടതി നിരീക്ഷിച്ചു. പ്രതികളുടെ അറസ്റ്റിനെ സമുദായവല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണെന്ന്‌ സിബിഐ കോടതിയില്‍ ആരോപിച്ചു.

സഭ നടത്തുന്ന പ്രചാരണങ്ങളുടെ നോട്ടീസും സിബിഐ കോടതിയില്‍ ഹാജരാക്കി. നേരത്തേ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്‌ സിബിഐ വൈദികരെയും കന്യാസ്‌ത്രീയെയും അറസ്‌റ്റുചെയ്‌തതെന്ന്‌ ആരോപിക്കുന്ന നോട്ടീസുകളാണ്‌ സിബിഐ ഹാജരാക്കിയത്‌.

സിസ്‌റ്റര്‍ സെഫിയെ സഭാവസ്‌ത്രം നിര്‍ബ്ബന്ധപൂര്‍വ്വം അഴിപ്പിച്ച്‌ സാധാരണ വേഷത്തിലാണ്‌ കന്യകാത്വ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയതെന്നും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്‌. ഇത്തരം പ്രചാരണങ്ങള്‍ ക്രമസമാധാന പ്രശ്‌നം വരെ ഉണ്ടാക്കിയേയ്‌ക്കുമെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു.

എന്നാല്‍ സ്വഭാവഹത്യയും വ്യക്തിഹത്യയും നടത്താനാണ്‌ സിബിഐ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. ഇതിനിടെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുന്നുണ്ട്‌. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക്‌ ജാമ്യം നല്‍കരുതെന്നും സിബിഐ കോടതിയോട്‌ അറിയിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+