കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിലെ തമ്മിലടി കേരളത്തിന്‌ നഷ്ടങ്ങളുണ്ടാക്കിയെന്ന്‌ സോണിയ

  • By Staff
Google Oneindia Malayalam News

Sonia
കൊച്ചി: ഇടതുമുന്നണിയിലെ അനൈക്യവും ഏകോപനമില്ലായ്‌മയും കേരളത്തിന്റെ അവസരങ്ങള്‍ പാഴാക്കിയെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി.

കോണ്‍ഗ്രസ്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനോ പ്രയോജനപ്പെടുത്താനോ അനൈക്യം കാരണം ഇടതുമുന്നണി സര്‍ക്കാറിന്‌ കഴിഞ്ഞില്ല. ഇതുമൂലം കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്‌. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്‌ യുപിഎ സര്‍ക്കാര്‍.

കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത്രയേറ സഹായങ്ങള്‍ നല്‍കിയ മറ്റൊരു കേന്ദ്രസര്‍ക്കാറും ഉണ്ടായിട്ടില്ല. വളരെ സഹായകരമായ നിലപാടാണ്‌ യുപിഎ സര്‍ക്കാര്‍ കേരളത്തിന്‌ വേണ്ടി സ്വീകരിച്ചത്‌- അവര്‍ പറഞ്ഞു.

സംസാരത്തിനിടെ മുംബൈയിലെ ഭീകരാക്രമണത്തെയും വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെയും സോണിയ അപലപിച്ചു. ഭാരതം എന്ന മഹത്തായ സങ്കല്‍പ്പത്തിനു നേരെ ഉണ്ടായ കയ്യേറ്റമാണ്‌ മുംബൈയിലെ ഭീകരാക്രമണം.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമെതിരെ നടന്ന കയ്യേറ്റം കൂടിയാണത്‌. എന്നാല്‍ ഇതിനെതിരെ പൊരുതാനള്ള കരുത്തും തന്റേടവും ഉണ്ടെന്ന്‌ ഇന്ത്യ തെളിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല- സോണിയ വ്യക്തമാക്കി.

രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഐക്യത്തോടെ അക്ഷീണം പ്രവര്‍ത്തിക്കണമെന്ന്‌ സോണിയ ആഹ്വാനം ചെയ്‌തു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ.കെ ആന്റണി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X