Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരനും കൂട്ടരും മാനഭംഗപ്പെടുത്തിയെന്ന്‌ വീട്ടമ്മ

ഹൈദരാബാദ്‌: പൊലീസുകാരനും മറ്റ്‌ രണ്ടാളുകളും ചേര്‍ന്ന്‌ കൂട്ടബലാല്‍സംഗം നടത്തിയെന്ന്‌ മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയുടെ ആരോപണം.

മധാപൂര്‍ പൊലീസ്‌ സ്റ്റേഷനിലെ ഹോം ഗാര്‍ഡ്‌ രവി നായ്‌കിനും മറ്റ്‌ രണ്ടുപേര്‍ക്കുമെതിരെയാണ്‌ ആരോപണം. സംഭവത്തെക്കുറിച്ച്‌ മധാപൂര്‍ ഇന്‍സ്‌പെക്ക്‌ടര്‍ എന്‍ ഭുജംഗ റാവു പറയുന്നതിങ്ങനെയാണ്‌.

പരാതിക്കാരിയായ മസ്‌ജിദ്‌ ബന്ധയെന്ന സ്‌ത്രീയും അവരുടെ അയല്‍ക്കാരി വിജയ മാരിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ഒരാഴ്‌ച മുമ്പ്‌ വഴക്ക്‌ മൂത്തപ്പോള്‍ രാത്രി പട്രോളിങ്‌ ഡ്യൂട്ടിയിലായിരുന്ന രവി നായിക്‌ രണ്ടുപേര്‍ക്കും താക്കീത്‌ നല്‍കി.

ഇനിയും ഇരുവരും പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ വിവരമറിയിക്കാനായി ഇരുവരുടെയും വീട്ടുകാര്‍ക്ക്‌ നായിക്‌ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്‌തു. പിന്നീട്‌ ഞായറാഴ്‌ച രാത്രി എട്ടുമണിയോടെ മസ്‌ജിദയുടെ വീട്ടുകാര്‍ നായിക്കിനെ വിളിച്ച്‌ രണ്ടുപേരും വഴക്കിടുന്ന കാര്യം അറിയിച്ചു.

ഉടന്‍തന്നെ നായിക്‌ സ്ഥലത്തെത്തി രണ്ടു സ്‌ത്രീകളെയും കൂട്ടി സ്റ്റേഷനില്‍ കൊണ്ടുവന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ വിജയയ്‌ക്ക്‌ വയറുവേദന അനുഭവപ്പെട്ടു. നായിക്‌ സ്വന്തം ബൈക്കില്‍ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോള്‍ മസ്‌ജിദ നായിക്കിനെ അസഭ്യം പറഞ്ഞു. തുടര്‍ന്ന്‌ നായിക്‌ ഇവരെ തല്ലുകയും താക്കീത്‌ ചെയ്‌ത്‌ പറഞ്ഞുവിടുകയും ചെയ്‌തു.

പിന്നീട്‌ ഞായറാഴ്‌ച പതിനൊന്നര മണിയോടെ മസ്‌ജിദ സ്‌റ്റേഷനിലെത്തിയ മസ്‌ജിദ രവി നായിക്‌ തന്നെ കൊത്തഗുഡ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ കവാടത്തിന്റെ എതിര്‍വശത്തുവച്ച്‌ മാനഭംഗപ്പെടുത്തിയതായി കാണിച്ച്‌ പരാതി നല്‍കി. പരതിയില്‍ നായികിനെക്കൂടാതെ മറ്റു രണ്ടുപേരുടെ പേരും പരാമര്‍ശിച്ചിരുന്നു.

പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തശേഷം മസ്‌ജിദയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+