Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: സഭയ്‌ക്കെതിരെ വിശ്വാസികളുടെ ലഘുലേഖ

കോട്ടയം: സിസ്‌റ്റര്‍ അഭയ കേസില്‍ സഭ ഇടപെടുന്നതിനെതിരെ വിശ്വാസികളുടെ ലഘുലേഖ. കേസന്വേഷിക്കുന്ന സിബിഐ സംഘത്തിനെതിരെ ക്‌നാനായ സഭ ലഘുലേഖകളും പോസ്‌റ്ററുകളും ഇറക്കുന്നതിനിടെയാണ്‌ ക്‌നാനായ സഭയ്‌ക്ക്‌ ഏറെ സ്വാധീനമുള്ള ഉഴവൂരില്‍ വിശ്വാസികളുടെ പ്രതിഷേധമുയരുന്നത്‌.

കൊലയും കൂദാശയും പൊരുത്തപ്പെടും പക്ഷേ.. എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന നോട്ടീസില്‍ അഭയ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്നു.

സഭാംഗങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്നും കൂദാശകള്‍ നല്‍കുന്നവരില്‍ ചിലര്‍ വ്യഭിചാരികളും കൊലയാളികളുമാണെന്ന്‌ വ്യക്തിമായിട്ടുണ്ടെന്നും ആരോപിക്കുന്ന നോട്ടീസ്‌ വിശ്വാസ ജാഗ്രതാ സമിതിയുടെ പേരിലാണ്‌ പ്രചരിക്കുന്നത്‌.

പിടിയിലായ വൈദികരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ അന്ധവിശ്വാസികളാണ്‌. ലോകം മുഴുവന്‍ നേടിയാവും അത്മാവ്‌ നശിച്ചാല്‍ പ്രയോജനമില്ലെന്ന്‌ കരുതുന്നവര്‍ അഭയയുടെ പക്ഷത്തും അല്ലാത്തവര്‍ വൈദികരുടെ പക്ഷത്തുമാണ്‌. രണ്ടിലും പെടാത്തവര്‍ ശിഖണ്ഡികളാണ്‌- നോട്ടീസില്‍ പറയുന്നു.

വെളിയന്നൂര്‍ ഭാഗത്ത്‌ രണ്ടുദിവസം മുമ്പ്‌ പത്രക്കെട്ടുകള്‍ വഴിയാണ്‌ നോട്ടീസ്‌ പ്രചരിച്ചത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യാന്‍ ഏജന്റുമാര്‍ വിസമ്മതിച്ചു. ഇത്‌ സഭയുടെ ഭിഷണി മൂലമാണെന്നാണ്‌ സമിതിയംഗങ്ങള്‍ പറയുന്നത്‌.

അടുത്ത ദിവസങ്ങളില്‍ സഭയ്‌ക്ക്‌ കീഴിലുള്ള പ്രധാന ആരാധനാലയങ്ങള്‍ക്ക്‌ മുന്നില്‍ സഭാ നിലപാടുകള്‍ക്കെതിരെ പരസ്യ പ്രചാരണം നടത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്‌. ഇതിനെതിരെ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന്‌ സമിതി ഭാരവാഹികള്‍ പൊലീസിന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+