കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ പാകിസ്‌താന്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിയ്‌ക്കുന്നു

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്‌: ഇന്ത്യ-പാക്‌ അതിര്‍ത്തിയില്‍ യുദ്ധ ഭീതി പരക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തി മേഖലകളിലെ സൈനിക സാന്നിധ്യം പാകിസ്‌താന്‍ വര്‍ദ്ധിപ്പിയ്‌ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ്‌ ഇത്തരമൊരു സ്ഥിതിവിഷശേഷം സംജാതമാക്കിയിരിക്കുന്നത്‌.

അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ആയിരക്കണക്കിന്‌ സൈനികരെ പിന്‍വലിച്ചാണ്‌ ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം പാകിസ്‌താന്‍ ശക്തമാക്കിയിരിക്കുന്നത്‌. രാജ്യം സുരക്ഷാ ജാഗ്രതയിലാണെന്നും സൈനികരുടെ അവധികള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ടെന്നും പാക്‌ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്‌.

പാകിസ്‌താന്‍ സൈന്യത്തിന്റെ നാല്‌ സൈനിക സംഘങ്ങളെ അതിര്‍ത്തിയിലേക്ക്‌ നിയോഗിച്ചതായി കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്താം ബ്രിഗേഡിനെ ലാഹോര്‍ അതിര്‍ത്തിയിലേക്കും കരുതല്‍ സൈന്യമായ മൂന്നാം ബ്രിഗേഡിനെ ഝലം മേഖലയിലേക്കും വിന്യസിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

സൈനിക വിന്യാസത്തിന് പുറമെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക്‌ മുകളില്‍ പാക്‌ യുദ്ധ വിമാനങ്ങള്‍ നിരന്തരമായി നിരീക്ഷണപ്പറക്കല്‍ നടത്തുന്നതായും ചില വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്ത്യ വ്യോമാക്രമണം നടത്തിയേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ്‌ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നതെന്നും സൂചനകളുണ്ട്‌.

അതിനിടെ പാകിസ്‌താന്‍ യുദ്ധ ഭീതി സൃഷ്ടിച്ച്‌ ലോകത്തെ ആശങ്കയിലാഴ്‌ത്തുകയാണെന്ന്‌ ഇന്ത്യ കുറ്റപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുകയാണ്‌ പാകിസ്‌താന്‍ ഇപ്പോള്‍ ചെയ്യേണ്ടതെന്ന്‌ വിദേശകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു.

ഭീകരര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ ചൈനയോടും സൗദി അറേബ്യയോടും ഇന്ത്യ നേരിട്ട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. പാകിസ്‌താനുമായി നയതന്ത്രസൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ്‌ ചൈനയും സൗദി അറേബ്യയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X