കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം ചെയര്‍മാന്‍ രാമലിംഗ രാജു രാജിവച്ചു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ രാമലിംഗരാജു രാജിവെച്ചു.

രാജിക്കത്ത് നല്കികൊണ്ട് ബോര്‍ഡിന് കൈമാറിയ കത്തില്‍ കന്പനിയുടെ കഴിഞ്ഞ ബാലന്‍സ് ഷീറ്റിലെ ലാഭക്കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന് രാമലിംഗരാജു സമ്മതിച്ചിട്ടുണ്ട്. 5040 കോടി രൂപയുടെ ലാഭമാണ് ബാലന്‍സ് ഷീറ്റില്‍ കാണിച്ചിരുന്നത്. ഇതിന് പലിശയായി ലഭിച്ചുവെന്ന് കാണിച്ച് ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയ 376 കോടി രൂപയും ഇല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

സത്യം കമ്പ്യൂട്ടേഴ്‌സിലെ 124 ജീവനക്കാര്‍ ഒറ്റയടിക്ക്‌ രാജിവെച്ചതിനുപിന്നാലെയാണ്‌ ചെയര്‍മാനായ ബി. രാമലിംഗരാജുവിന്റെ രാജി വാര്‍ത്തയും പുറത്തുവന്നിരിയ്ക്കുന്നത്.

സ്ഥാപനത്തിലെ അനാരോഗ്യകരമായ പ്രവണതകളില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ 124 ജീവനക്കാരും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ 35 പേര്‍ ഉയര്‍ന്ന തസ്‌തികകളിലെ ജീവനക്കാരാണ്.

അതേ സമയം 'സത്യ'വുമായി ലയനനീക്കത്തിനായി ടെക്‌ മഹീന്ദ്ര ഗ്രൂപ്പ്‌ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. എച്ച്‌.സി.എല്‍. ടെക്‌നോളജീസും ഏറ്റെടുക്കല്‍ പദ്ധതിയോട് താത്പര്യം കാണിച്ചിട്ടുണ്ടെന്ന് കമ്പനി വിദഗ്‌ദ്ധര്‍ സൂചിപ്പിച്ചു. എന്നാല്‍ 'സത്യം' വക്താവ്‌ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചിട്ടുണ്ട്.

ഐ.എല്‍. ആന്‍ഡ്‌ എഫ്‌.എസ്‌. ട്രസ്റ്റ്‌ തങ്ങളുടെ കൈവശമുള്ള രണ്ടുകോടി ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതാണ് കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്.

നിക്ഷേപകരുടെ അനുമതിയില്ലാതെ മയ്‌താസ്‌ എന്ന സ്ഥാപനം ഏറ്റെടുക്കാനുള്ള 'സത്യം' കമ്പനിയുടെ തീരുമാനമാണ്‌ പ്രതിസന്ധികള്‍ക്ക്‌ ഇടയാക്കിയത്.മയ്‌താസ്‌ കമ്പനി ബോര്‍ഡില്‍ രാമലിംഗരാജുവിന്റെ മകള്‍ തന്നെയാണെന്ന്‌ കണ്ടെത്തിയിരുന്നു.

സത്യം കമ്പ്യൂട്ടേഴ്‌സിന്റെ നിര്‍ണായകയോഗം ജനവരി 10ന്‌ ചേരാനിരിക്കെയാണ് ചെയര്‍മാന്റെ രാജി.

ചെയര്‍മാന്റെ രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരി വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ മുംബൈ ഓഹരി സൂചികയില്‍ സത്യം കമ്പ്യൂട്ടറിന്റെ ഓഹരിക്ക്‌ 179 രൂപ നിരക്കിലായിരുന്നു ഇടപാടുകള്‍ ആരംഭിച്ചത്.

എന്നാല്‍ രാജിവാര്‍ത്ത പുറത്ത് വന്നതോടെ ഓഹരി വിലയില്‍ 71 ശതമാനത്തിന്റെ ഇടിവുണ്ടായി. ഉച്ചയ്ക്ക് ഒരു മണിയോടെ ഓഹരി വില 50.90 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.

രാജി വാര്‍ത്ത സെന്‍സെക്സ് സൂചികയേയും ബാധിച്ചിട്ടുണ്ട്. ബുധനാഴ്ച 10000 പോയിന്റ് കടന്നിരുന്ന സൂചിക പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് 600 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്ടി സൂചികയില്‍ 154 പോയിന്റിന്റെ ഇടിവും ഉണ്ടായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X