കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്ക്‌ വരാന്‍ തയാറായിരുന്നു: ഐഎസ്‌ഐ തലവന്‍

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ അന്വേഷണവുമായി സഹകരിയ്‌ക്കാന്‍ ഇന്ത്യയിലേക്ക്‌ വരാന്‍ തയാറിയിരുന്നുവെന്ന്‌ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ അഹമദ്‌ ഷുജ പാഷ വ്യക്തമാക്കി.

പ്രമുഖ പാക്‌ പത്രമായ ദി നേഷനാണ്‌ പാഷയെ ഉദ്ധരിച്ച്‌ കൊണ്ടാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടിരിയ്‌ക്കുന്നത്‌. ആക്രമണത്തിന്‌ പിന്നില്‍ ഐഎസ്‌ഐ പിന്തുണ നല്‌കുന്ന തീവ്രവാദി സംഘങ്ങളാണെന്നതിന്‌ തെളിവുകള്‍ നല്‌കാന്‍ ഇന്ത്യ പരാജയപ്പെട്ടതായും ഐഎസ്‌ഐ തലവന്‍ പറയുന്നു.

ഒരു ജര്‍മ്മന്‍ മാഗസിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ പാഷ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന്‌ നേഷന്റെ റിപ്പോര്‍ട്ടിലുണ്ട്‌.

ഇന്ത്യ ഞങ്ങള്‍ക്ക്‌ വ്യക്തമായ തെളിവുകളൊന്നും നല്‌കിയിട്ടില്ല. തീവ്രവാദികളുടെ പേരോ, അവരുടെ എണ്ണമോ പാകിസ്‌താനുമായുള്ള അവരുടെ ബന്ധമോ ഒന്നും വ്യക്തമാക്കിയിട്ടില്ല. പാഷ പറയുന്നു,

മുംബൈ ആക്രമണം ഉണ്ടായയുടനെ ഐഎസ്‌ഐ തലവനെ ഇവിടേക്ക്‌ അയക്കാന്‍ ഇന്ത്യ പാക്‌ ഭരണകൂടത്തോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാഷയെ അയക്കാമെന്ന്‌ പാക്‌ സര്‍ക്കാര്‍ ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട്‌ പിന്‍മാറുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X