Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം രണ്ടു മാസം ശംബളം നല്‍കില്ലെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: സാമ്പത്തികനില പരിതാപകരമായ സത്യം കന്പ്യൂട്ടേര്‍സ് രണ്ടു മാസത്തേക്ക്‌ ശമ്പളം പിടിച്ചുവെക്കുമെന്നും ജീവനക്കാര്‍ സഹകരിക്കണമെന്നും ഇ-മെയില്‍ വഴി സത്യം അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ട്‌.

ഏകദേശം 15,000 ജീവനക്കാരെ കമ്പനി ഈ മാസം പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കമ്പനി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

53,000 ജീവനക്കാരുള്ള കമ്പനിയില്‍ ഒരു മാസത്തെ ശമ്പളത്തിന് 500 കോടിയിലധികം രൂപ വേണം. സത്യം കംപ്യൂട്ടേഴ്സിലെ ജീവനക്കാരില്‍ എണ്ണായിരത്തിലധികം പേര്‍ മലയാളികളാണ്.

ജോലിയില്‍ നിലവാരം പുലര്‍ത്താത്തവരെയും തങ്ങളുടെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയവരേയുമാകും ആദ്യം പിരിച്ചുവിടുക. നിലനിര്‍ത്തുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്.

അതിനിടെ, സത്യം കംപ്യൂട്ടേഴ്സില്‍ നടന്ന സാമ്പത്തിക തിരിമറികളെപ്പറ്റി ആന്ധ്രാ പോലീസും സെബിയും അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച കീഴടങ്ങിയ മുന്‍ മേധാവി രാമലിംഗരാജുവിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയേയ്ക്കും.

തട്ടിപ്പിനെപ്പറ്റി ഇതേവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. സെബി പരാതി നല്‍കിയശേഷം നടപടിയെടുക്കാം എന്നതാണ് പോലീസ് നിലപാട്.

സത്യത്തിന്റെ ക്രമക്കേടുകളെപ്പറ്റി സെന്‍ട്രല്‍ റഗുലേറ്ററി കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കണമൈന്ന് ബിജെപി ആവശ്യപ്പെട്ടു. സെബിയുടെ അറിവില്ലാതെ ഇത്തരമൊരു തട്ടിപ്പു നടക്കില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. സത്യം മാതൃകയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരാന്‍ സാധ്യതയു
ണ്ടെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഓഹരി ഗവേഷണസ്ഥാപനമായ നോബിള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഖത്തറില്‍ ശാഖ തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു സത്യം കംപ്യൂട്ടര്‍ സര്‍വീസസ് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തനം നടത്താനുള്ള പ്രാഥമിക അനുമതി ഖത്തര്‍ സര്‍ക്കാരില്‍ നിന്നു ലഭിച്ചതായി കമ്പനിയുടെ ഏഷ്യ പസഫിക്, മിഡില്‍ ഇൌസ്റ്റ് തലവന്‍ വീരേന്ദര്‍ അഗര്‍വാള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+