അഭയ: നിലവിലുള്ള സംഘംതന്നെ അന്വേഷണം തുടരും
കൊച്ചി: ഡിവൈഎസ്‌പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരിക്കും തുടര്‍ന്നും അഭയ കേസ് അന്വേഷിക്കുകയെന്ന് സിബിഐ വ്യക്തമാക്കി.
സിബിഐ ജോയിന്റ് ഡയറക്ടര്‍ അശോക് കുമാറും, ഡിഐജി കന്തസ്വാമിയും കേസിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്നും ജസ്‌റ്റി കെ ഹേമയ്‌ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിബിഐ അറിയിച്ചു.
കേസിന്റെ രണ്ടാംഘട്ട അന്വേഷണങ്ങള്‍ളെക്കുറിച്ച് ചര്‍ച്ചചെയ്യാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി ഡിഐജി കന്തസ്വാമി തിങ്കളാഴ്‌ച രാവിലെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
കേസില്‍ അറസ്‌റ്റിലായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കൂടുതല്‍ കാര്യപ്രാപ്‌തിയുള്ള മുതിര്‍ന്ന ഉദ്യോസ്ഥര്‍ കേസിന്റെ മേല്‍നോട്ടം വഹിക്കണമെന്ന് ജസ്‌റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നിലവിലുള്ള സംഘത്തിന് തന്നെ അന്വേഷണം തുടരാമെന്ന് സിബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ആര്‍. ബസന്ത് വ്യക്തമാക്കി. ഇതോടെയാണ് അന്വേഷത്തില്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരാവാന്‍ സിബിഐ സംഘത്തിന് കഴിഞ്ഞത്.
ജസ്‌റ്റിസ് ബസന്തിന്റെ ഉത്തരവ് പ്രകാരം വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനക്ക് വിധേയരാക്കിയ ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നിന്നും സിബിഐ നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും.
കേസന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലേയ്‌ക്ക് കടക്കുകയാണ്. എല്ലാ സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ച പയസ് ടെന്‍ത് കോണ്‍വെന്റില്‍ നടത്തിയ പരിശോധനയില്‍ സിബിഐയ്‌ക്ക് കൂടുതല്‍ തെളിവുകളും സൂചനകളും ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications