കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം തലവന്‍മാര്‍ രാജ്യം വിട്ടു

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: സത്യത്തിന്റെ മുന്‍ ഇടക്കാല സിഇഒ പദവി വഹിച്ചിരുന്ന രാം മൈനാംപതിയടക്കം മൂന്ന്‌ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ ഇന്ത്യ വിട്ടു. യുഎസ്‌ പൗരത്വമുള്ള മൈനാംപതി അമേരിക്കയിലേക്ക്‌ കടന്നപ്പോള്‍ കമ്പനിയിലെ വൈസ്‌ പ്രസിഡന്റുമാരായ വീരേന്ദ്ര അഗര്‍വാള്‍ സിംഗപ്പൂരിലേക്കും കേശബ്‌ പി. പാണ്ട ലണ്ടനിലേക്കുമാണ്‌ പോയിരിക്കുന്നത്‌.

മൂന്ന്‌ ഉദ്യോഗസ്ഥരുടെയും യാത്ര ഔദ്യോഗികാവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണെന്നാണ്‌ സത്യം കമ്പ്യൂട്ടേഴ്‌സിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്‌. കമ്പനിയുടെ ഇടപാടുകാരെ നേരില്‍ കണ്ട്‌ കരാറുകള്‍ ഉറപ്പിക്കുന്നതിനും ബില്ലുകള്‍ വാങ്ങുകയുമാണ്‌ ഇവരുടെ യാത്രകളുടെ ഉദ്ദേശ്യമെന്നും വക്താക്കള്‍ വിശദീകരിക്കുന്നു.

അതേ സമയം പോലീസിന്റെയും മറ്റു അന്വേഷണ സംഘങ്ങളുടെയും ചോദ്യംചെയ്യല്‍ ഒഴിവാക്കുന്നതിന്‌ വേണ്ടിയാണ്‌ ഇവര്‍ വിദേശത്തേക്ക്‌ കടന്നതെന്ന്‌ കരുതുന്നതില്‍ തെറ്റില്ലെന്ന്‌ സത്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൈനാംപതി ഇന്ത്യയിലേക്ക്‌ തിരിച്ചെത്താന്‍ വിദൂര സാധ്യത മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സത്യത്തിന്റെ മുന്‍ ചെയര്‍മാന്‍ രാമ ലിംഗരാജുവിന്റെ വെളിപ്പെടുത്തലോടെ കമ്പനിയുടെ ഇടപാടുകാര്‍ കടുത്ത ആശങ്കയിലാണ്‌. വിദേശത്തുള്ള ഇടപാടുകാര്‍ നേരിട്ട്‌ വിശദീകരണം വേണമെന്ന്‌ ആവശ്യപ്പെട്ടതിനാലാണ്‌ ഉദ്യോഗസ്ഥരുടെ യാത്രയെന്നും വിശദീകരണമുണ്ട്‌. സത്യത്തിന്റെ 62 ശതമാനം വ്യാപാരം യുഎസിലും 20 ശതമാനം യൂറോപ്പിലുമാണുള്ളത്‌.

കമ്പനിയുടെ തലപ്പത്ത്‌ പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ആശ്വാസം പകര്‍ന്നിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഈ നീക്കം സഹായിക്കുമെന്ന്‌ അവര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X