Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ അച്ഛന്‍ മുഖ്യമന്ത്രി മകന്‍ ഉപമുഖ്യമന്ത്രി

 Prakash Badal and Sukhbir Badal
അമൃത്സര്‍: പഞ്ചാബ്‌ രാഷ്ട്രീയത്തില്‍ കുടുംബവാഴ്‌ച. മുഖ്യമന്ത്രിസ്ഥാനവും ഉമുഖ്യമന്ത്രിസ്ഥാനവും ഇന്‌ ബാദല്‍ കുടുംബത്തിന്റെ സ്വന്തം കാര്യമാണ്‌.

മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദലിന്റെ മകന്‍ സുഖ്‌ബീര്‍ സിങ്‌ ബാദല്‍(47) ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെയാണ്‌ പഞ്ചാബ്‌ രാഷ്ട്രീയത്തില്‍ കുടുംബവാഴ്‌ചയ്‌ക്ക്‌ പുതിയ മാനം കൈവന്നത്‌.

ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ ഇതാദ്യമായാണ്‌ മുഖ്യമന്ത്രിസ്ഥാനത്ത്‌ അച്ഛനും ഉപമുഖ്യമന്ത്രി സ്ഥാനത്ത്‌ മകനും ഇരിക്കുന്നത്‌. ആയിരത്തോളം അകാലിദള്‍ പ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ്‌ സുഖ്‌ബീര്‌ ബുധനാഴ്‌ച ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്‌.

മന്ത്രിസഭയില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ സുഖ്‌ബീറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതെന്ന്‌ എണ്‍പത്തിമൂന്നുകാരനായ പ്രകാശ്‌ സിങ്‌ ബാദല്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ യുവാക്കളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സുഖ്‌ബീറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്‌.

ബാദലിന്‌ പ്രയാധിക്യമുള്ളതിനാല്‍ ഭരണത്തില്‍ അതിന്റേതായ പോരായ്‌മകളുണ്ടാകുമെന്ന്‌ ആക്ഷേപങ്ങളുണ്ടായിരുന്നു. സുഖ്‌ബീറിനെ ഉപമുഖ്യമന്ത്രിസ്ഥാനത്ത്‌ എത്തിച്ചത്‌ നേതൃമാറ്റം ആസന്നമായിരിക്കുന്നുവെന്നതിനുള്ള സൂചനയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+