അച്യുതാനന്ദന്‍ കളിതുടങ്ങി

ലാവലിന്‍ അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ മുന്‍ വൈദ്യുതി മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സര്‍വ്വോപരി സ്വന്തം ശത്രുവുമായ സാക്ഷാല്‍ പിണറായി വിജയന്‍ ഉണ്ടെന്നുള്ള വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് വിഎസ് ദില്ലിയ്‌ക്ക് വിമാനം കയറുന്നതിന്റെ അര്‍ത്ഥം മറ്റെന്താണ്.
പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനെയും പൊളിറ്റിക്കല്‍ സെക്രട്ടറി ബാലഗോപാലിനെയും കൂട്ടാതെയാണ് വിഎസ് ദില്ലിയ്‌ക്ക് പോയത്. ദില്ലിയിലെത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാരാട്ടിനെക്കണ്ട് കുടുംബകാര്യമല്ല വിഎസ് ചര്‍ച്ചചെയ്‌തതെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്നതല്ലേ.
കളങ്കിതനായ പാര്‍ട്ടി സെക്രട്ടറിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തന്നെയായിരിക്കണം അല്ല അങ്ങനെതന്നെയാണ് വിഎസ് കാരട്ടിനെ അറിയിച്ചത്. അക്കാര്യം അറിയിക്കാനും എത്രയും പെട്ടെന്ന് പിണറായി സഖാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനുമാണ് വിഎസ് തലസ്ഥാനത്തേയ്‌ക്ക് പോയത്‌്.
പക്ഷേ എന്തുകാര്യം നേതൃത്വം തല്‍ക്കാലത്തേയ്‌ക്കാണെന്ന് പറയുന്നുണ്ടെങ്കിലും പിണറായിയെ സംരക്ഷിക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്. വിഎസിന്റെ നിര്‍ദ്ദേശങ്ങള്‍ കാരാട്ട് നിഷ്‌കരുണം തള്ളിക്കളഞ്ഞുവെന്നും കേള്‍ക്കുന്നു. പക്ഷേ വിഎസിന് പ്രതീക്ഷയ്‌ക്ക് വകയുണ്ട്, ജനുവരി 30നുള്ളില്‍ പൂര്‍ണ പൊളിറ്റ്‌ബ്യൂറോ യോഗം ചേര്‍ന്ന് പിണറായി പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് കാരാട്ട് വിഎസിന് ഉറപ്പ് കൊടുത്തിട്ടുണ്ട്.
എന്തായാലും തന്റെ തന്ത്രങ്ങള്‍ കുറികൊണ്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കാരാട്ടിനെ കണ്ടുകഴിഞ്ഞ് പുറത്തുവന്ന വിഎസിന്റെ പ്രതികരണം. കാരാട്ടിനെ കാണാന് വന്നു. കണ്ടു തിരിച്ചുപോകുന്നു എന്നല്ലാതെ മറ്റൊന്നും പറയാന്‍ അദ്ദേഹം വാതുറന്നില്ല. തന്റെ ഉദ്ദേശങ്ങളില്‍ എന്തെങ്കിലും ഒന്ന് നടന്നിരുന്നുവെങ്കില്‍ പിണറായി സഖാവിനിട്ട് ഒന്ന് കുത്തുന്ന ഒരു വാചകമെങ്കിലും പറയാതെ വിഎസ് സ്ഥലം വിടുമായിരുന്നോ.
പലപ്പോഴും സംസ്ഥാനത്തെ കൊമ്പുകോര്‍ക്കലും പരസ്‌പരം പഴിചാരലും പരാതികളുമായി വിഎസും പിണറായിയും ദില്ലിയിലെത്തുമ്പോഴും കാരാട്ട് വിഎസിനോടാണ് ചായ്‌വ് കാണിച്ചിരുന്നത്. അത് എന്തിന്റെ പേരിലായിരുന്നാലും ഇത്തവണ വിഎസിന്റെ കണക്കുകൂട്ടല്‍ പിഴച്ചു.
അടുത്തപേജില്
ചാണക്യ സൂത്രങ്ങള്‍ മെനഞ്ഞ് വിഎസ്












Click it and Unblock the Notifications