രാജ്യസഭ സീറ്റ് :ചാണ്ടിയും ചെന്നിത്തലയും ദില്ലിയില്‍
ദില്ലി: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ദില്ലിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും ദില്ലിയിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് തവണ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത സീറ്റ് ഇത്തവണ തങ്ങള്‍ക്ക് വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കണ്ട് കെ.എം മാണി ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റെ രണ്ട് രാജ്യസഭാംഗങ്ങളുടെയും കാലാവധി കഴിയാനിരിയ്ക്കെ സീറ്റ് ഇത്തവണയും കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ തന്നെയാണ് സാധ്യത. പാര്‍ട്ടിയ്ക്കുള്ളില്‍ സീറ്റ് മോഹികള്‍ ഒട്ടേറെ പേര് ഉണ്ടെന്നതിനാല്‍ അക്കാര്യത്തിലും ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കേണ്ടി വന്നേക്കും.
ഐ ഗ്രൂപ്പ് നേതൃത്വത്തെ പ്രതിനിധീകരിച്ച് നേരത്തെ സോണിയയെ സന്ദര്‍ശിച്ച പദ്മജ സീറ്റ് കരുണാകരന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തല, വയലാര്‍ രവി, വി എം. സുധീരന് എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന് അടുത്ത തവണ സീറ്റ് നല്‍കാമെന്ന പരസ്യ പ്രസ്താവനയും ഉണ്ടായേക്കും.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications