സൈനികര്‍ക്കുള്ള മദ്യവിഹിതം വെട്ടിക്കുറച്ചു
ദില്ലി: സൈനികര്‍ക്കുള്ള പ്രതിമാസ മദ്യത്തിന്റെ വിഹിതം വെട്ടിക്കുറച്ചു. ഇതുസംബന്ധിച്ച് എല്ലാ സൈനിക കാന്റീനുകള്‍ക്കും ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കി.
ശംബളപരിഷ്‌കരണം സംബന്ധിച്ച പരാതികള്‍ പരിഹരിച്ചില്ലെന്ന അതൃപ്‌തി നിലനില്‍ക്കെയാണ് മദ്യവിഹിതവും വെട്ടിക്കുറച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ മദ്യത്തിനുള്ള എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതാണ് ഈ വെട്ടിച്ചുരുക്കലിന് കാരണമായത്.
പുതിയ തീരുമാനമനുസരിച്ച് കേണല്‍ വരെയുള്ള ഓഫീസര്‍മാര്‍ക്ക് പ്രതിമാസം ഇനി 10 കുപ്പി മദ്യമേ ലഭിയ്‌ക്കൂ. ഇപ്പോള്‍ ഇവര്‍ക്ക് 12 കുപ്പിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മുമ്പ് ഇത് 16 കുപ്പിയായിരുന്നു, ഇത് കുറച്ചുനാള്‍ മുമ്പാണ് 12കുപ്പിയാക്കി ചുരുക്കിയത്.
ലഫ്‌റ്റനന്റ് ജനറല്‍മാര്‍, അവര്‍ക്കു തുല്യ പദവിയിലുള്ളവര്‍ എന്നിവര്‍ക്ക് മാസത്തില്‍ 12 കുപ്പി ലഭിയ്‌ക്കും. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് ഏഴു കുപ്പിയും ജവാന്മാര്‍ക്ക് അഞ്ച് കുപ്പിയുമാണ് വിഹിതം ഫീല്‍ഡ് മാര്‍ഷല്‍മാര്‍, സര്‍വീസ് ചീഫുകള്‍ എന്നിവര്‍ക്ക യഥേഷ്ടം മദ്യം വാങ്ങുന്നതിനുള്ള അനുമതി തുടരും.












Click it and Unblock the Notifications