രാജ്യസഭയിലേയ്‌ക്കില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നത്തല നാടകീയമായി പിന്മാറി.
രമേശ് പിന്മാാറിയതോടെ കെ കരുണാകരനും വിഎം സുധീരനും വയലാര്‍ രവിയുമാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
വെള്ളിയാഴ്‌ച ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം സ്ഥാനാര്‍ത്ഥിയെ തീരുമാനിയ്‌ക്കുകയെന്ന ദൗത്യം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കു വിട്ടിരുന്നു.
അടൂരിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃ ക്യാംന്പിലാണ്ചെന്നിത്തല സ്ഥാനാര്‍ത്ഥിയാകുന്നില്ലെന്ന പ്രഖ്യാപനം നടത്തിയത്. ഞാന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണെന്ന് കേരളത്തിലെ പല പത്രങ്ങളും പ്രചാരണം നടത്തുന്നു.
രാജ്യസഭാ സ്ഥാനാര്‍ത്ഥി ഞാനല്ല. സീറ്റിനായി മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവന്നിട്ടുണ്ട്. എന്റെ പേരും പരിഗണിച്ചിരുന്നു. ഈ അവസരതില്‍ പാര്‍ട്ടിയെ നയിക്കേണ്ട ഞാന്‍തന്നെ മത്സരിക്കാന്‍ തയ്യാറാകുന്നത് ശരിയല്ലെന്ന് തോന്നുന്നു. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടിയെ സൂക്ഷ്‌മതയോടെയും പക്വതയോടെയും മുന്നോട്ടു കൊണ്ടുപോകേണ്ടതാണ് എന്റെ ചുമതല.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് അനുഭവിക്കുന്ന ദുഖവും പ്രയാസവും ആ സ്ഥാനത്തിരുന്നെങ്കില്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. അതുകൊണ്ട് പാര്‍ലമെന്ററി മോഹമില്ലാത്തയാളുകളാണ് നമ്മള്‍ എന്ന് പറയില്ല. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ എംഎല്‍എയും ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ മന്ത്രിയുമായ ആളാണ് ഞാന്‍ നാലുതവണ എംപിയുമായി ഇതില്‍കൂടുതല്‍ പാര്‍ട്ടി എനിക്ക് എന്താണ് തരേണ്ടത്- അദ്ദേഹം ചോദിച്ചു.
വയലാര്‍ രവിയുടെ പേര് പരിഗണനയിലുണ്ടെങ്കിലും കരുണാകരനും സുധീരനുമാണ് സാധ്യത കൂടുതല്‍. ആന്റണിയുടെയും മറ്റും പിന്തുണ സുധീരനുണ്ട്. ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ വയലാര്‍ രവി മത്സരിക്കുകയാണെങ്കില്‍ താന്‍ അവടെനിന്നും പിന്മാറുകയാണെന്നു സുധീകരന്‍ കഴിഞ്ഞ കെപിസിസിയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ലോക്‌സഭാ സീറ്റില്‍ നിന്നും പിന്മാറുകയാണെങ്കില്‍ രാജ്യസഭാ സീറ്റാവും സുധീരന്‍ ലക്ഷ്യമിടുന്നത്. ഒട്ടേറെ വിവാദങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ശേഷമാണ് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനാണെന്ന് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 11ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ചൊവ്വാഴ്‌ചയാണ്.












Click it and Unblock the Notifications