Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ പിന്തുണച്ച്‌ മുരളി നയം വ്യക്താമക്കുന്നു

തൃശൂര്‍: ആസന്നമായിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്‌ മുമ്പില്‍ യുഡിഎഫ്‌ പ്രവേശനം സാധ്യമാകില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞതോടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍ വീണ്ടും ഇടതു പ്രീണന നയമെന്ന ആയുധവുമായി രംഗത്ത്‌.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ പിന്തുണച്ചുകൊണ്ടാണ്‌ മുരളി തിരഞ്ഞെടുപ്പ്‌ നയം വ്യക്തമാക്കിയിരിക്കുന്നത്‌. തൃശൂര്‍ ജില്ലാ പ്രവര്‍ത്തകസമിതിയോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ്‌ മുരളി നിലപാട്‌ വ്യക്തമാക്കിയത്‌. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സഹകരണം ഉണ്ടായിരിക്കില്ലെന്നും മുരളി വ്യക്തമാക്കിയിട്ടുണ്ട്‌.

നേതാവിന്‌ ചുറ്റും പത്മവ്യൂഹം തീര്‍ക്കുന്ന അണികളുടെ വികാരം ഉമ്മന്‍ചാണ്ടിയ്‌ക്കു മനസ്സിലാവില്ല. പാമോയില്‍ കേസില്‍ കുറ്റം മുഴുവന്‍ കരുണാകരന്റെ തലയില്‍ ചാരാനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്‌. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കരുണാകരനോട്‌ പാര്‍ട്ടി നന്ദികേട്‌ കാണിച്ചു.

പാര്‍ട്ടി സെക്രട്ടറിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടിയ്‌ക്കാണ്‌. അത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ ഔദ്യോഗികസ്ഥാനം വഹിക്കുന്നുണ്ടെങ്കില്‍ മാത്രം രാജിവച്ചാല്‍മതി. ഭരിക്കുന്നവര്‍ക്ക്‌ സിബിഐയെ നിയന്ത്രിക്കാന്‍ കഴിയും. എസ്‌എന്‍സി ലാവലിനെ ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാറാണ്‌.

ഈ കേസില്‍ വിജിലന്‍സ്‌ അന്വേഷണം മതിയെന്നും അവര്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു. ലാവലിന്‍ കേസിന്റെ പേരില്‍ വോട്ടുപിടിക്കാനൊരുങ്ങുമ്പോള്‍ ആരോപണവിധേയരായവര്‍ മറുഭാഗത്തും ഉണ്ടെന്നകാര്യം കോണ്‍ഗ്രസ്‌ ഓര്‍ക്കണം- മുരളി പറഞ്ഞു.

എന്‍സിപിയില്ലാതെ യുഡിഎഫിന്‌ ഒരാളെപ്പോലും ദില്ലിയില്‍ അയയ്‌ക്കാനാവില്ലെന്ന്‌ തിരഞ്ഞെടുപ്പില്‍ കാണിച്ചുകൊടുക്കും. ഭയം കൊണ്ടാണ്‌ വയലാര്‍ രവി ലോക്‌സഭാ സീറ്റിന്‌ പകരം രാജ്യസഭാ സീറ്റ്‌ സ്വന്തമാക്കിയത്‌.

ഇടതുപക്ഷവുമായി മുമ്പുണ്ടായിരുന്ന ആശയപരമായ വേര്‍തിരിവ്‌ മറന്നിട്ടില്ല. ഇന്നിപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷിയോടും അഭിപ്രായവ്യത്യാസമില്ല. ഉണ്ടെങ്കില്‍ അത്‌ കോണ്‍ഗ്രസിനോട്‌ മാത്രമാണ്‌. മര്യാദയ്‌ക്കു ജനങ്ങളോട്‌ സംസാരിക്കാന്‍ പറ്റാത്തവരെ വടക്കുനിന്നും തെക്കുനിന്നും കൊണ്ടുവന്നത്‌ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+