കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം കേസ്: സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: മുലായം സിങ് യാദവിനെതിരായ അഴിമതി കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശം തേടിയ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. 1993 മുതല്‍ 2005 വരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുലായം അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തിയിരുന്നത്.

മുലായത്തിന്റെ മരുമകള്‍ ഡിംപിള്‍ യാദവ്‌ ഒരാള്‍ക്ക്‌ അഡ്വാന്‍സായി പത്ത് ലക്ഷം രൂപ നല്‍കിയെന്നായിരുന്നുവെന്നാണ്‌ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്‌. പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ഇത്‌ ഒരു ലക്ഷമായി ചുരുങ്ങി. ഇതിന് പുറമെ പാര്‍ട്ടി അക്കൗണ്ടില്‍ അധ്യക്ഷന് ശമ്പളമായി 9,81,420 രൂപ നല്‍കിയെന്നും ആദ്യ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ മുലായത്തിന് ഇങ്ങനെയൊരു ബാങ്ക്‌ അക്കൗണ്ട്‌
പോലുമില്ലെന്ന് അന്തിമ അന്വേഷണത്തില്‍ തെളിഞ്ഞു.

തുടര്‍ന്നു കേസ്‌ പുനരവലോകനം ചെയ്യാന്‍ സിബിഐ സുപ്രീം കോടതിയുടെ അനുമതി തേടുകയായിരുന്നു. 2007 ഒക്ടോബറില്‍ സമര്‍പ്പിച്ച ആദ്യ അന്വേഷണ റിപ്പോര്‍ട്ട്‌ പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഇതിന്മേലുള്ള വാദത്തിലാണ് സിബിഐയ്ക്ക് രൂക്ഷ വിമര്‍ശനമേല്ക്കേണ്ടി വന്നത്.

എന്നു മുതല്ക്കാണ് സിബിഐ കേന്ദ്രത്തിന്റെ ഉപദേശം സ്വീകരിച്ചു തുടങ്ങിയതെന്ന് സിബിഐയ്കക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പ്രസാരണിനോട് കോടതി ചോദിച്ചു. 'സിബിഐ ഇങ്ങനെ തുടങ്ങുകയാണെങ്കില്‍ ദൈവം തന്നെ നമ്മെ രക്ഷിയ്ക്കട്ടെ' എന്നും കോടതി പറഞ്ഞു.

യുപിഎ സര്‍ക്കാരിന് സമാജ് വാദി പാര്‍ട്ടി പിന്തുണച്ചതിന് പ്രതിഫലമായാണ് മുലായത്തിനെതിരെയുള്ള അന്വേഷണം അട്ടിമറിയ്ക്കാന്‍ സിബിഐ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
ലാവലിന്‍ കേസില്‍ പിണറായിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദത്തിന് ശക്തി പകരാന്‍ സിപിഎം മുലായം സിങിന്റെ കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X