യാത്രാക്കൂലി കുറച്ചു; കേരളത്തിന് ആശ്വസിക്കാന്‍ വകയില്ല
ദില്ലി: എല്ലാ തീവണ്ടികളിലെ എല്ലാ ക്ലാസുകളിലും രണ്ട് ശതമാനം നിരക്ക് കുറച്ചു കൊണ്ട് തന്റെ ഇടക്കാല ബജറ്റും ലാലു പ്രസാദ് യാദവ് ജനപ്രിയ ബജറ്റാക്കി മാറ്റി.
പൊതു തിരഞ്ഞെടുപ്പിന്റെ ചൂളം വിളി മുഴക്കുന്ന റെയില്‍വെ ഇടക്കാല ബജറ്റില്‍ പതിവില്ലാത്ത വണ്ണം വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ലാലു കുത്തി നിറിച്ചിട്ടുണ്ട്. പുതുതായി 43 തീവണ്ടി സര്‍വീസുകള്‍ അനുവദിച്ച ബജറ്റില്‍ കേരളത്തിന് ആശ്വസിക്കാനുള്ള വകയൊന്നും ഇത്തവണയുമില്ല.
എറണാകുളം-ബാംഗ്ലൂര്‍-ചെന്നൈ ഉള്‍പ്പെടെയുള്ള പാതകളില്‍ ബുള്ളറ്റ് ട്രെയിന്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സാധ്യതാ പഠനവും മുംബൈ-കൊച്ചുവേളി ഗരീബ് രഥ് ആഴ്ചയില്‍ രണ്ടു ദിവസമാക്കുന്നതും മാത്രമാണു കേരളത്തിന് ബജറ്റില്‍ ആകെ ലഭിച്ചത്.
ഒര്‍ഡിനറി പാസഞ്ചര്‍ തീവണ്ടികളില്‍ ഒരു രൂപ, എസി ക്ലാസ് നിരക്കില്‍ രണ്ടുശതമാനം, മെയില്‍ എക്സ്പ്രസുകളില്‍ രണ്ട് ശതമാനം, സ്ലീപ്പര്‍ ക്ലാസുകളില്‍ രണ്ടു ശതമാനം എന്നിങ്ങനെയാണ് യാത്രാക്കൂലിയില്‍ വ്യത്യാസം വരുത്തിയിട്ടുള്ളത്. ചരക്ക് കൂലിയില്‍ മാറ്റം വരുത്താന്‍ ലാലും തയാറായില്ല. കഴിഞ്ഞ വര്‍ഷം എട്ട് ശതമാനം വര്‍ദ്ധന നടപ്പാക്കിയിരുന്നു.
പതിമൂന്നാം പദ്ധതിക്കാലത്തെ അഞ്ച് വര്‍ഷത്തിനകം റെയില്‍വെ 2.30 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ഈ സാന്പത്തിക വര്‍ഷം 36,773 കോടി രൂപ നിക്ഷേപിച്ചു. അഞ്ച് ലക്ഷം പേര്‍ റയില്‍വെയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉപയോഗിച്ചു.
സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത അഞ്ച് വര്‍ഷമാണ് കടന്നുപോയതെന്ന് ബജറ്റ് അവതരണത്തിന് ആമുഖമായി ലാലു പറഞ്ഞു. റെയില്‍വെയെ ലാഭത്തിലെത്തിയ്ക്കാന്‍ കഴിഞ്ഞു. 90,000 കോടി രൂപയുടെ ലാഭമാണ് റെയില്‍വെ ഉണ്ടാക്കിയതെന്നും ലാലു പറഞ്ഞു.












Click it and Unblock the Notifications