സാപ്പിയന്റ് 300 പേരെ പിരിച്ചുവിട്ടു
ദില്ലി: യുഎസ് ആസ്ഥാനമായ പ്രമുഖ സോഫ്‌റ്റ് വേര്‍ കമ്പനി സാപ്പിയന്റ് ഇന്ത്യയിലുള്ള സ്ഥാപനങ്ങളില്‍ നിന്നും 300 ജീവനക്കാരെ പിരിച്ചുവിട്ടു.
ബാംഗ്ലൂര്‍, നോയ്‌ഡ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിലുള്ള മൂന്ന് സ്ഥാപനങ്ങളില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സാപ്പിയന്റ് രാജ്യത്ത് 6000ത്തോളം ജീവനക്കാരാണുള്ളത്. മാസങ്ങള്‍ക്കുമുമ്പ് 160 ഇന്ത്യന്‍ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടല്‍ അനിവാര്യമാണെന്ന് കാണിച്ച് സാപ്പിയന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സന്ദീപ് ധര്‍ മുഴുവന്‍ ജീവനക്കാര്‍ക്കും അന്ന് ഇ-മെയില്‍ അയച്ചിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ കൂട്ടപിരിച്ചുവിടലിന് കമ്പനി ഒരു വിശദീകരണവും നല്‍കിയിട്ടില്ല. പിരിച്ചുവിടലിനെത്തുടര്‍ന്ന് കമ്പനി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ചുറ്റും ആയുധ ധാരികളെ അണിനിരത്തി ജീവനക്കാര്‍ ഉള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications