കോണ്‍ഗ്രസ് പ്രചാരണത്തിന് സ്ലംഡോഗ് താരങ്ങളും

Subscribe to Oneindia Malayalam

മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാന്പുകള്‍ തലപുകയ്ക്കുന്നു. സ്‌ലംഡോഗ് മില്യനെയറിലെ 'ജയ് ഹോ" ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.

ചിത്രത്തില്‍ ചേരി നിവാസികളായ കുട്ടികളെ അവതരിപ്പിച്ച അസറിനെയും റുബിനയെയുമാണ് പാര്‍ട്ടി നോട്ടമിട്ടിരിക്കുന്നത്. മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൃപാശങ്കര്‍ സിങാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളുടെ സേവനവും ഉപയോഗിക്കാന്‍ ‍‍ഞങ്ങള്‍ക്ക് ആലോചനയുണ്ട്. ജയ് ഹോ ഗാനത്തിന്റെ അവകാശവും കോണ്‍ഗ്രസിന് സ്വന്തമാണെന്ന് കൃപാശങ്കര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇതിനായി കുട്ടികളെയോ മാതാപിതാക്കളെയോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Please Wait while comments are loading...