കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫിയും വിപ്രോയും ഒഴുക്കിനെതിരെ

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആഗോള സാമ്പത്തിക മാന്ദ്യം മൂലം തൊഴില്‍ നഷ്ടത്തിന്റെ വാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്ന കാലത്ത്‌ ഇന്ത്യന്‍ ഐടി ഭീമന്‍മാര്‍ ഒഴുക്കിനെതിരെ നീങ്ങുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ ആണ്‌ ഇക്കാര്യത്തില്‍ മുമ്പില്‍ നില്‌ക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഇന്‍ഫിയില്‍ നിന്നും ജോലി വാഗ്‌ദാനം ലഭിച്ച 20,000ത്തോളം എഞ്ചിനീയറിങ്‌ വിദ്യാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിച്ച്‌ കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷാവസാനം സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ ഇവരുടെ നിയമന നടപടികള്‍ മാസങ്ങളോളം വൈകിയത്‌ ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇന്‍ഫോസിസുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ പ്രൊജക്ടുകള്‍ വൈകിപ്പിച്ചതും ചെലവ്‌ ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചതുമാണ്‌ നിയമനങ്ങള്‍ വൈകിയ്‌ക്കുന്നതിന്‌ ഇടയാക്കിയത്‌.

ഇന്‍ഫി ക്യാമ്പസില്‍ 2008 ജൂണില്‍ പരിശീലനം ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരിയോടെ പരിശീലനം പൂര്‍ത്തിയാക്കുമെന്ന്‌ കമ്പനി വക്താക്കള്‍ പറഞ്ഞു. സാധാരണ ഗതിയില്‍ നവംബര്‍-ജനുവരി കാലയളവിലാണ്‌ ഇവരുടെ റിക്രൂട്ട്‌മെന്റ്‌ നടപടികള്‍ നടക്കാറുള്ളത്‌. ജൂണ്‍-ആഗസ്റ്റ്‌ മാസങ്ങളില്‍ ഇവര്‍ക്ക്‌ ജോലയില്‍ പ്രവേശിയ്‌ക്കാന്‍ കഴിയും.

മറ്റു പ്രമുഖ ഐടി സ്ഥാപനങ്ങളായ ടാറ്റ കണ്‍സള്‍ട്ടന്‍സിയും വിപ്രോയും ജോലി വാഗ്‌ദാനം നല്‌കിയവരുടെ നിയമനനടപടികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്‌. ഇവരില്‍ ജോലി വാഗ്‌ദാനം ലഭിച്ചവരില്‍ ഭൂരിഭാഗവും ജോലിയില്‍ പ്രവേശിച്ചുവെന്ന്‌ ഈ കമ്പനികള്‍ പറയുന്നു.

2007ന്റെ അവസാന പാദത്തിലും 2008ന്റെ തുടക്കത്തിലും ജോലി വാഗ്‌ദാനം നല്‌കിയവരുടെ നിയമനം പ്രമുഖ ഐടി കമ്പനികളെല്ലാം വൈകിപ്പിച്ചിരുന്നു. പുതിയ പ്രൊജക്ടുകള്‍ ലഭിയ്‌ക്കാത്തതും സാമ്പത്തിക മാന്ദ്യവും തന്നെയായിരുന്നു ഇതിന്‌ പിന്നില്‍.

ഇതോടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എഞ്ചിനീയറിങ്‌ ബിരുദധാരികള്‍ ജോലി കണ്ടെത്തുന്നത്‌ വന്‍ വെല്ലുവിളിയായി മാറി. 2001ലെ ഡോട്ട്‌ കോം ബിസിനസ്‌ തകര്‍ച്ചയുടെ സമാന സാഹചര്യം പ്രതീക്ഷിച്ച ഐടി കമ്പനികള്‍ ചെലവ്‌ കുറയ്‌ക്കല്‍ നടപടികളും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനും തുടങ്ങിയതാണ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അന്ന്‌ വെല്ലുവിളിയായത്‌.

സാധാരണയായി രാജ്യത്തെ എഞ്ചിനീയറിങ്‌ സ്‌കൂളുകളില്‍ നിന്നാണ്‌ ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ കണ്ടെത്തുന്നത്‌. എന്നാല്‍ പുതിയ നിയമനങ്ങളില്‍ നിന്ന്‌ ഐടി കമ്പനികള്‍ ഒഴിഞ്ഞ്‌ നിന്നതോടെ ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മറ്റു വഴികളിലൂടെ ജോലി സമ്പാദിയ്‌ക്കാന്‍ ശ്രമിച്ചിരുന്നു. ജോലി ലഭിയ്‌ക്കാത്ത സാഹചര്യമുണ്ടായതോടെ ചിലര്‍ അധ്യാപനത്തിന്റെയും ചിലര്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെയും വഴി തിരഞ്ഞെടുത്തിരുന്നു.

എന്നാലിപ്പോള്‍ രാജ്യത്തെ മൂന്ന്‌ പ്രമുഖ ഐടി കമ്പനികളും ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റിന്‌ തയാറായി മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഈ വര്‍ഷം പകുതിയോടെ എഞ്ചിനീയറിങ്‌‌ സ്‌കൂളുകളില്‍ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വന്‍ അവസരങ്ങളാണ്‌ ഈ കമ്പനികള്‍ മുന്നോട്ട്‌ വെയ്‌ക്കുന്നത്‌.

ഇന്‍ഫോസിസ്‌ 20,000 പേര്‍ക്ക്‌ ജോലി വാഗ്‌ദാനം നല്‌കുമ്പോള്‍, ടിസിഎസ്‌ 24,000 പേരെയും വിപ്രോ 8,000 പേരെയും നിയമിക്കുമെന്ന്‌ അവകാശപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X