കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ദിനത്തില്‍ അടുക്കളയടച്ച്‌ പ്രതിഷേധം

  • By Staff
Google Oneindia Malayalam News

മാഹി: വനിതാ ദിനമായ മാര്‍ച്ച്‌ 8ന്‌ ഞായറാഴ്‌ച അടുക്കള അടച്ച്‌ സ്‌ത്രീകള്‍ സമരം ചെയ്‌തു. മാഹി വിശ്വകര്‍മസംഘം വനിതാവിഭാഗമാണ്‌ അടുക്കള അടച്ച്‌ സമരം ചെയ്‌തത്‌.

സ്‌ത്രീകള്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങള്‍ സമൂഹ മനസ്സാക്ഷിക്ക്‌ മുന്നില്‍ കൊണ്ടുവരാനും സ്‌ത്രീ അവകാശ ചിന്തകളിലെ യാഥാര്‍ത്ഥ്യങ്ങളെ അടുത്തറിയാനും വേണ്ടിയായിരുന്നു സമരം.

രാവിലെ ആറുമണിക്ക്‌ അടുക്കള അടയ്‌ക്കാന്‍ നല്‍കിയ ആഹ്വാനം 60 ശതമാനംസ്‌ത്രീകള്‍ക്ക്‌ മാത്രമേ പ്രായോഗികമാക്കാന്‍ കഴിഞ്ഞുള്ളു. പ്രായമായവരെയും കുട്ടികളെയും വെളിയില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത വീട്ടമ്മമാര്‍ 10 മണിയ്‌ക്ക്‌ ശേഷം സമരത്തില്‍ അണിനിരന്നു.

അവകാശ സമരമല്ല ഈ അടുക്കള അടയ്‌ക്കല്‍ സമരമെന്ന്‌ സംഘാടകര്‍ പറഞ്ഞു. സ്‌ത്രീയുടെ സ്ഥാനവും അവളുടെ ഉത്തരവാദിത്വവും അംഗീകരിക്കാനും പ്രശംസിക്കാനും സഹായിക്കാനും സമൂഹം തയ്യാറാവണമെന്നും അവസര സമത്വത്തിനപ്പുറം പരസ്‌പരം പങ്കുവയ്‌ക്കലിന്റെ മനോഭാവം വളര്‍ത്തി കൂട്ടായ്‌മയാണ്‌ കുടുംബത്തിന്റെ സൗന്ദര്യമെന്ന്‌ തിരിച്ചറിയാനുള്ള വഴിയാണ്‌ പുതിയ സമരശൈലിയെന്നും അവര്‍ പറഞ്ഞു.

320തോളം കുടുംബങ്ങള്‍ പരിപാടികളില്‍ പങ്കാളികളായി. പരിപാടിയില്‍ വനിതകളുടെ സെമിനാറും കലാപരിപാടികളും നടന്നു. പരിപാടിയില്‍ പങ്കെടുത്ത സ്‌ത്രീകള്‍ക്ക്‌ മൂന്നുനേരവും പുരുഷന്മാര്‍ വെച്ചുവിളമ്പി. ഉപ്പുമാവുമുതല്‍ ചോറും ബിരിയാണിയും വരെ അവര്‍ സ്‌ത്രീകള്‍ക്കുവേണ്ടി പാകംചെയ്‌ത്‌ വിളമ്പി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X