Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല: പിണറായി

Pinaryi
തിരുവനന്തപുരം: സിപിഐയുടെ ഒരു സീറ്റും തട്ടിയെടുക്കാന്‍ സിപിഎം ശ്രമിച്ചിട്ടില്ലെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.

അത്തരത്തിലുള്ള ഒരു നീക്കവും പാര്‍ട്ടി നടത്തിയിട്ടില്ല. പൊന്നാനിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്‌ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്‌. അതൊരു രഹസ്യതീരമാനമായിരുന്നില്ല- പിണറായി പറഞ്ഞു.

ഹുസൈന്‍ രണ്ടത്താണിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹവുമായി സംസാരിച്ചത്‌ കെ.ഇ ഇസ്‌മയിലലാണ്‌. പൊന്നാനിയുടെ കാര്യത്തില്‍ കേവലസാങ്കേതിക കാര്യം ഉന്നയിക്കുകയാണ്‌ സിപിഐ ചെയ്യുന്നത്‌.

ഒരു ലക്ഷം വോട്ടിന്‌ തോല്‍ക്കുന്ന മണ്ഡലത്തില്‍ ജയസാധ്യതയ്‌ക്കായി ഒരു ശ്രമം നടത്തിയത്‌ എതിര്‍ക്കുന്നതെന്തിനാണ്‌. ഞങ്ങള്‍ മര്യാദക്കാരല്ലെന്ന്‌ വെളിയം പറഞ്ഞു. പരുഷവാക്കുകള്‍ പറയുന്നത്‌ വെളിയത്തിന്റെ ശൈലിയാണ്‌.

എഴുപതുകളിലെ അനുഭവങ്ങള്‍ നല്ലപോലെ മനസ്സിലാക്കിയ ആളാണ്‌ ഞാന്‍. അടിയന്തരാവസ്‌തയിലെ അനുഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട്‌ പിണറായി പറഞ്ഞു.

കേരളത്തില്‍ സിപിഐയുടെ വോട്ട്‌ സംബന്ധിച്ച്‌ പറയുമ്പോള്‍ ചരിത്രം ചിലര്‍ മറുന്നുപോകുന്നു. ശക്തി ഓര്‍മ്മിപ്പിക്കുമ്പോള്‍ തലശേരിയില്‍ വിആര്‍ കൃഷ്‌ണയ്യരെ മത്സരിപ്പിച്ച്‌ കെട്ടിവച്ച കാശ്‌ പോയത്‌ സിപിഐയ്‌ക്ക്‌ മാത്രം കഴിയുന്ന കാര്യമാണ്‌.

ഇടത്‌ രാഷ്ട്രീയ നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം അവര്‍ മുന്നണിയുടെ ഭാഗമായിരിക്കും. പൊന്നാനിയുടെ കാര്യം ഇനിയും ചര്‍ച്ചചെയ്യാവുന്ന വിഷയമാണ്‌- പിണറായി വ്യക്തമാക്കി.

എംഎന്‍ സ്‌മാരക മന്ദിരത്തില്‍ വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ പിണറായി മറുപടി പ്രസ്‌താവനയുമായി വാര്‍ത്താസമ്മേളനം നടത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+