വീട്ടുമുറ്റത്ത് കെട്ടിയിട്ട 70കാരിയെ രക്ഷിച്ചു
മീനങ്ങാടി: ഭര്‍ത്താവും മക്കളും ചേര്‍ന്ന് കഴുത്തില്‍ കയറുകെട്ടി വീട്ടുമുറ്റത്ത് കെട്ടിയിട്ട എഴുപതുകാരിയെ വിനതാ കമ്മീഷന്‍ അംഗവും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊളഗപ്പാറ ചൂരിമലക്കുന്നിലെ പെരുമാങ്കുടി വേലായുധന്റെ ഭാര്യ മാധവിയെയാണ് മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൂരിമലയിലെ പൊതുപ്രവര്‍ത്തകനായ സിവി രാജന്‍, വയോജന വേദി സംസ്ഥാന കമ്മിറ്റിയംഗം കെവി ജോണ്‍, ജില്ലാ ജോയിന്റ് സെക്രട്ടറി മേരി കൊളഗപ്പാറ, എന്നിവരും വനിതാകമ്മിഷന്‍ അംഗം രുഗ്മിണി ഭാസ്‌കരനൊപ്പമുണ്ടായിരുന്നു.
മാനസിക വിഭ്രാന്തിയുള്ള മാധവിയെ കഴുത്തില്‍ കയര്‍കെട്ടി വര്‍ഷങ്ങളായി മുറ്റത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇവര്‍ക്ക് 9 മക്കളുണ്ട്. മീനങ്ങാടി ആശുപത്രിയെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം ഇവരെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേയ്‌ക്ക് മാറ്റാനുള്ള നടപടികളെകുട്‌കുമെന്ന് രുഗ്മിണി അറിയിച്ചു.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് രുക്‌മിണി മാധവിയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീടിന്റെ ഇറയത്ത് ചെറിയൊരു കൂടുപോലുള്ള മുറിയിലാണ് മാധവിയെ കെട്ടിയിട്ടിരുന്നത്‌്. അടുത്ത വീടുകളില്‍ പോയി ശല്യമുണ്ടാക്കുന്നത് തടയാന്‍ വേണ്ടിയാണത്രേ മക്കളും ഭര്‍ത്താവും ചേര്‍ന്ന് അവരെ കെട്ടിയിട്ടത്.
മൂന്നുമീറ്റര്‍ നീളമുള്ള കയറിന്റെ ഒരറ്റം അവരുടെ കഴിത്തില്‍ കെട്ടി മറ്റേ അറ്റം കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടിരിക്കുയായിരുന്നു. ദിവസങ്ങളായി ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. പ്ലാസ്റ്റിക് ചാക്കിന്റെ കഷണമാണ് വസ്‌ത്രമായി ഉണ്ടായിരുന്നത്.












Click it and Unblock the Notifications