ഓര്‍ത്തഡോക്‌സ് സഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കോട്ടയം: സഭ നിര്‍ദ്ദേശിച്ച ആരെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച്. തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഓര്‍ത്തഡോക്‌സ് സഭ തീരുമാനിച്ചു.
സഭയ്‌ക്ക് സ്വാധീനമുള്ള പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികലെ നിര്‍ത്താന്‍ വെള്ളിയാഴ്‌ച ദേവലോകം അരമനയില്‍ നടന്ന സഭാ ആലോചനസമിതി യോഗമാണ് തീരുമാനമെടുത്തത്.
പ്രൊഫസര്‍ ജി ജോണ്‍(പത്തനംതിട്ട), മാത്യു ചെറിയാന്‍(കൊല്ലം), ഡോക്ടര്‍ വിഎ ഫിലിപ്പ്(കോട്ടയം), ബോസ് എബ്രഹാം(ഇടുക്കി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇത് പ്രാഥമിക ലിസ്റ്റാണെന്നും മറ്റ് മണ്ഡലങ്ങളിലെ കാര്യം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും സഭാ വക്താവ് പ്രൊഫസര്‍ പിസി ഏലിയാസ് പറഞ്ഞു.
തുടര്‍നടപടിക്ക് വൈദിക ട്രസ്റ്റി ഡോക്ടര്‍ ജോണ്‍സ് എബ്രഹാം കോനാട്ട്, സെക്രട്ടറി ഡോക്ടര്‍ ജോര്‍ജ് ജോസഫ്, എന്നിവരെ ആലോചനാസമിതി ചുമതലപ്പെടുത്തി.
ഇടതുമുന്നണിയും സഭയുടെ പ്രതിനിധികളെ പരിഗണിക്കാത്തതുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരികരണമെങ്കിലും പൊതുവേ യുഡിഎഫ് അനുകൂല നിലപാടുള്ള സഭയെ കോണ്‍ഗ്രസ് കണക്കിലെടുത്തില്ലെന്നതാണ് ഇവരെ പ്രധാനമായും പ്രകോപിപ്പിച്ചതെന്നാണ് സൂചന.
ജിജി തോംസണ്‍, ഐഎഎസ് മാത്യു കളത്തിങ്കല്‍ എന്നിവരില്‍ ആരെയെങ്കിലും പത്തനംതിട്ടയില്‍ പരിഗണിക്കണമെന്ന് സഭ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications