നാനോയുടെ അരങ്ങേറ്റത്തിന് മണിക്കൂറുകള്‍ മാത്രം

തിങ്കളാഴ്ച അനാവരണം ചെയ്യുന്ന നാനോ കാര്‍ അടുത്ത ദിനം മുതല്‍ രാജ്യമൊട്ടാകെയുള്ള ഡീലര്‍ ഷോപ്പുകളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ പകുതിയോടെ കാറിന്റെ ബുക്കിംഗ് സ്വീകരിയ്ക്കാനാണ് ടാറ്റ മോട്ടോഴ്സ് പദ്ധതി.
നാനോയുടെ ലോഞ്ചിങ് ഒരു ചരിത്ര സംഭവമാകുമെന്നാണ് കരുതപ്പെടുന്നത്. വിപണിയിലിറക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷം ബുക്കിംഗാണ് ടാറ്റാ മോട്ടോഴ്സ് പ്രതീക്ഷിയ്ക്കുന്നത്. ഇതിന് മുമ്പ് ഫിയറ്റ് യുനോയ്ക്കാണ് ഏറ്റവും അധികം ബുക്കിംഗ് ഉണ്ടായത്. 95-96 കാലഘട്ടത്തില്‍ ഏകദേശം 2.90 ലക്ഷം കാറിന്റെ ബുക്കിംഗാണ് നടന്നത്.
നാനോയുടെ ബുക്കിംഗിലൂടെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 7,000 കോടി രൂപ സമാഹരിയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടല്‍. ടാറ്റാ മോട്ടോഴ്സിന്റെ ഡീലര്‍മാരിലൂടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞടുത്ത ശാഖകളിലൂടെയും കാറിന്റെ ബുക്കിംഗ് സ്വീകരിയ്ക്കും.
കാര്‍ വിപണിയിലെ ചൂടപ്പമായി നാനോ മാറുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെങ്കിലും ഗുജറാത്തിലെ സാനന്ദില്‍ ടാറ്റ സ്ഥാപിയ്ക്കുന്ന ഫാക്ടറിയില്‍ നാനോ ഉത്പാദനം തുടങ്ങുന്നത് ഒക്ടോബര്‍-നവംബര്‍ മാസത്തോടെ മാത്രമാവും. അതുവരെ ഉത്തര്‍ഖണ്ഡിലെ പന്ത്നഗറിലുള്ള നിര്‍മാണശാലയില്‍ നിന്നാണ് നാനോ നിരത്തിലെത്തുക.
കയ്യില്‍ കാശുള്ളവര്‍ക്ക് കാര്‍ ബുക്ക് ചെയ്യാമെങ്കിലും നാനോ ആദ്യം സ്വന്തമാക്കണമെങ്കില്‍ ഭാഗ്യദേവതയുടെ അനുഗ്രഹവും വേണമെന്ന സ്ഥതിയാണുള്ളത്. കാര്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പ് വഴി തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമായിരിക്കും തുടക്കത്തില്‍ നാനോ സ്വന്തമാവുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications