പിളര്‍പ്പ് ഭീഷണിയില്‍ ദള്‍ യോഗം ചേരുന്നു
കോഴിക്കോട്: ഇടതു മുന്നണിയില്‍ നിന്നും പുറത്തു കടക്കാന്‍ ആലോചിയ്ക്കുന്ന ജനതാദള്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ആശയക്കുഴപ്പത്തിലായി.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഞായറാഴ്ച കോഴിക്കോട് ചേരുന്ന ജനതാദള്‍ എസിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗം കടുത്ത നടപടികളെടുക്കാനുള്ള സ്വീകരിയ്ക്കാനുള്ള സാധ്യത കുറച്ചിരിയ്ക്കുകയാണ്.
വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് കരുത്ത് തെളിയിക്കുക എന്ന ആശയം ദള്‍ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ മൂന്നാം മുന്നണിയ്ക്ക് വേണ്ടി സജീവമായി രംഗത്തുള്ള പാര്‍ട്ടികളിലൊന്നായ ദളുമായി സഹകരിയ്ക്കാനുള്ള അനുമതി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ നിന്നും കെപിസിസിയ്ക്ക് ലഭിച്ചില്ല എന്നാണ് ദളിന്റെ അനുമാനം.
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുല്ലപ്പള്ളിയെ പ്രഖ്യാപിച്ചുവെങ്കിലും അവിടെ മത്സരിയ്ക്കണമെന്ന ആശയം ഇപ്പോഴും ദള്‍ നേതൃതത്തില്‍ ശക്തമാണ്. ഇതിന് പുറമെ തങ്ങള്‍ക്ക് സ്വാധീനമുള്ള കോഴിക്കോട് മണ്ഡലത്തില്‍ മത്സരിച്ച് ശക്തി തെളിയിക്കാനും പാര്‍ട്ടിയ്ക്ക് ആലോചനയുണ്ട്.
അതേ സമയം ഇടതുമുന്നണിയില്‍ നിന്നു പുറത്തുവരണമെന്ന കാര്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നിപ്പ് രൂക്ഷമാണ്. പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ മുന്നണി വിടുന്ന കാര്യത്തെ ശക്തമായി എതിര്‍ക്കുകയാണ്. ദേശീയ തലത്തില്‍ മൂന്നാം മുന്നണിയ്ക്ക് വേണ്ടി നിലകൊള്ളുന്ന ദേവഗൗഡയ്ക്ക് ഈ ഘട്ടത്തില്‍ ദള്‍ കേരളത്തില്‍ മുന്നണി വിടുന്നതിനോട് പൂര്‍ണ യോജിപ്പില്ല.
മുന്നണി വിട്ടാല്‍ പാര്‍ട്ടി പിളര്‍ത്താന്‍ സിപിഎം ശ്രമിയ്ക്കുമോയെന്ന ഭീതിയും ദളിനുണ്ട്. ഈ സാഹചര്യത്തില്‍ ഒരുമിച്ചു നിന്നുകൊണ്ട് ശക്തമായ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗം സ്വീകരിയ്ക്കാനാകും സംസ്ഥാന കൗണ്‍സില്‍ യോഗം ശ്രമിയ്ക്കുക.












Click it and Unblock the Notifications