കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീശ്വരവാദികള്‍ക്ക്‌ വോട്ടില്ല: സഭ

  • By Staff
Google Oneindia Malayalam News

കൊച്ചി: നിരീശ്വരവാദവും അക്രമരാഷ്ട്രീയവും അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക്‌ വോട്ടുചെയ്യരുതെന്ന്‌ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനം.

സഭാ സംവിധാനങ്ങളുടെയും കോടതിയുടെയും വിശ്വാസ്യത തകര്‍ക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സമിതി ആഹ്വാനം ചെയ്‌തു.

തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി തയ്യാറാക്കിയ ഇടലേഖനാത്തിലാണ്‌ ഈ ആഹ്വാനങ്ങളുള്ളത്‌. മാര്‍ച്ച്‌ 29ന്‌ ഞായറാഴ്‌ച ഇത്‌ കത്തോലിക്കാ ദേവാലയങ്ങളില്‍ വായിക്കാന്‍ നിര്‍ദ്ദേശമുണ്ട്‌.

തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയ്‌ക്ക്‌ അനുകൂലമായ നിലപാടില്‍ ഇടലേഖനങ്ങള്‍ ഇറക്കരുതെന്ന്‌ കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യക്ഷത്തില്‍ ഒരു കക്ഷിയ്‌ക്കും അനുകൂല നിലപാട്‌ എടുത്തിട്ടില്ലെങ്കിലും സിപിഎമ്മിന്‌ എതിരായ നിലപാടാണ്‌ ഈ ലേഖനത്തില്‍ പ്രതിഫലിക്കുന്നത്‌.

കോടതിയും ഭരണഘടനയും മാത്രമാണ്‌ പലപ്പോഴും ന്യൂനപക്ഷങ്ങള്‍ക്ക്‌ ആശ്രയം. അതിനാല്‍ സഭയ്‌ക്കൊപ്പം കോടതിയെയും ചോദ്യം ചെയ്യുന്ന പ്രവണതയുണ്ട്‌. ഭരണഘടനയുടെ പ്രഥമ സ്ഥാനം നിഷേധിക്കാന്‍ വരെ ശ്രമങ്ങള്‍ നടക്കുന്നു- ലേഖനത്തില്‍ പറയുന്നു.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ജനാധിപത്യം അപകടത്തിലായ സ്ഥിതിയാണ്‌. ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ വഴി മറ്റുള്ളവരുടെ അവകാശങ്ങളില്‍ കടന്നനുകയറാനുള്ള ശ്രമങ്ങളുണ്ട്‌. വോട്ടര്‍മാര്‍ക്ക്‌ സ്വതന്ത്രമായും നിര്‍ഭയമായും വോട്ടവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കണം- ലേഖനം ആവശ്യപ്പെടുന്നു.

ദയാവധം, ഗര്‍ഭഛിദ്രം തുടങ്ങിയ തിന്മകളെ ചെറുക്കുന്നവരെ വേണം തിരഞ്ഞെടുക്കാന്‍യ തീവ്രവാദം ചെറുക്കാനും വര്‍ഗീയത ഇല്ലാതാക്കാനും ഭരണഘടനയുടെ അതന്തസത്ത ഉയര്‍ത്തിപ്പിടിച്ച്‌ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാനും കഴിവുള്ള പാര്‍ട്ടികളെയും വ്യക്തികളെയും വിജയിപ്പിക്കണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.

കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡാനിയേല്‍ അച്ചാരുപറമ്പില്‍, മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍, മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ ക്ലീമിസ്‌ കത്തോലിക്ക ബാവ എന്നിവരാണ്‌ കെസിബിസിയ്‌ക്കുവേണ്ടി ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X