കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി നാലു സീറ്റുകളില്‍ മത്സരിക്കുന്നു

  • By Super
Google Oneindia Malayalam News

കോഴിക്കോട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി നാലു സീറ്റുകളില്‍ മത്സരിക്കും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍ വയനാട്‌ മണ്ഡലത്തിലാണ്‌ ജനവിധി തേടുക.

എന്‍സിപി അഖിലേന്ത്യാ സെക്രട്ടറി ടിപി പീതാംബരന്‍ ഞായറാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചതാണിക്കാര്യം. എംപി ഗംഗാധരന്‍ തിരുവനന്തപുരത്തും, മാണി സി കാപ്പന്‍ പത്തനം തിട്ടയിലും പിഎ റസാഖ്‌ മൗലവി പാലക്കാട്ടും മത്സരിക്കും. ധാരണയിലെത്തിയ മറ്റു മണ്ഡലങ്ങളെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കുകയാണ്‌- പീതാംബരന്‍ അറിയിച്ചു.

മറ്റു സീറ്റുകളില്‍ എന്‍സിപി മത്സരിക്കാനുള്ള സാധ്യത കുറവാണ്‌. പാര്‍ട്ടിയെ സഹായിക്കുന്നവര്‍ക്കും പാര്‍ട്ടിയുടെ സാഹായം ആവശ്യപ്പെടുന്നവര്‍ക്കും മറ്റു മണ്ഡലങ്ങളില്‍ സഹായം നല്‍കും. ജയസാധ്യത വയനാട്ടിലായതുകൊണ്ടാണ്‌ കോഴിക്കോട്ട്‌ മത്സരിക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌. കേന്ദ്രസര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുക- അദ്ദേഹം പറഞ്ഞു.

വയനാട്‌ മണ്ഡലത്തില്‍ 25ന്‌ പ്രചാരണ പരിപാടികള്‍ തുടങ്ങുമെന്നും. 27ന്‌ പത്രിക നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉഴവൂര്‍ വിജയനാണ്‌ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍.

നേരത്തേ മുരളീധരന്‍ മത്സരിക്കുന്നകാര്യം പരിഗണനയിലില്ലായിരുന്നു. എന്നാല്‍ എന്‍സിപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായി ശരദ്‌ പവാര്‍ മുരളിയോട്‌ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ എല്‍ഡിഎഫിലോ യുഡിഎഫിലോ ഘടകകക്ഷിയാകാന്‍ എന്‍സിപി ആവുന്നത്ര ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇരു മുന്നണികളും സ്വാഗതം പറയാഞ്ഞതിനെത്തുടര്‍ന്നാണ്‌ പാര്‍ട്ടി ഒറ്റയ്‌ക്ക്‌ മത്സരിക്കാന്‍ തീരുമാനിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X