കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ വധം: 4 പേര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

Four arrested for Soumya, Jigeesha murders
ദില്ലി: മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നാല്‌ പേര്‍ അറസ്റ്റിലായതായി ദില്ലി പോലീസ്‌ അറിയിച്ചു. മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ട്‌ പിടിയിലായ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ സൗമ്യയുടെ മരണവുമായി ഇവര്‍ക്ക്‌ ബന്ധമുണ്ടെന്ന കാര്യം വ്യക്തമായത്‌.

ഒരു ടെലിവിഷന്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയായ സൗമ്യ കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ കൊല്ലപ്പെട്ടത്‌. ഓഫീസില്‍ നിന്ന്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങിയ അവരെ പുലര്‍ച്ചെ മൂന്നിന്‌ വസന്ത്‌ പുഞ്ചിലെ റോഡരുകില്‍ സ്വന്തം കാറില്‍ മരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.

അപകട മരണമാണെന്ന്‌ ആദ്യം കരുതിയെങ്കിലും പിന്നീട്‌ തലയില്‍ വെടിയേറ്റിരുന്നതായി തെളിഞ്ഞു. അഞ്ച്‌ മാസത്തോളം അന്വേഷണം നടത്തിയിട്ടും മാധ്യമ പ്രവര്‍ത്തകയുടെ വധക്കേസില്‍ തുമ്പുണ്ടാകാത്തത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.

ദില്ലിയില്‍ കഴിഞ്ഞ 20ന്‌ ജീഗീഷാ ഘോഷ്‌ എന്ന വനിതാ ഐടി എക്‌സിക്യൂട്ടീവ്‌ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പിടിയിലായ നാല്‌ പേര്‍ക്കും സൗമ്യയുടെ മരണവുമായി ബന്ധമുണ്ടെന്ന്‌ പോലീസ്‌ കണ്ടെത്തുകയായിരുന്നു.

ഹെവിറ്റ്‌ അസോസിയേറ്റ്‌സ്‌ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ വസന്ത്‌ വിഹാറില്‍നിന്ന്‌ തട്ടിക്കൊണ്ടു പോയശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതികള്‍ അവരുടെ എ.ടി.എം കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിച്ചിരുന്നു. സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളാണ്‌ പ്രതികളെ പിടികൂടുവാന്‍ സഹായകമായത്‌.

സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും അറസ്റ്റിലായവരില്‍നിന്ന്‌ കണ്ടെടുത്തതായി സൂചനയുണ്ട്‌. കൊലപാതകം സംബന്ധിച്ച മുഴുവന്‍ തെളിവുകളും ലഭിച്ചതായി പോലീസ്‌ പറയുന്നു.
കുറ്റിപ്പുറം പേരശന്നൂര്‍ കീഴ്‌പ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്റെയും മാധവിയുടെയും രണ്ടാമത്തെ മകളായിരുന്നു സൗമ്യ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X