Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പിഡിപിയുമായി സഖ്യമില്ല: കാരാട്ട്‌

Prakash Karat
ദില്ലി: കേരളത്തില്‍ എല്‍ഡിഎഫും പിഡിപിയുമായി തിരഞ്ഞെടുപ്പ്‌ സഖ്യമില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. എന്നാല്‍ പിഡിപിയുടെ വോട്ട്‌ വേണ്ടെന്ന്‌ വെയ്‌ക്കില്ലെന്നും ഏതെങ്കിലും കക്ഷിയ്‌ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കുന്നത്‌ തങ്ങളുടെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച വൈകീട്ട്‌ നാല്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ പൊതു അഭ്യര്‍ത്ഥന പുറത്തിറക്കുന്നതിനൊടനുബന്ധിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന്‌ ശേഷം മൂന്നാം മുന്നണിയ്‌ക്ക്‌ ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രിയെ സമവായത്തിലൂടെ തിരഞ്ഞെടുക്കുമെന്ന്‌ ചടങ്ങില്‍ സംസാരിച്ച്‌ സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍ പറഞ്ഞു. പിഡിപി വര്‍ഗീയ കക്ഷിയാണെന്ന മുന്‍നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍ യോഗത്തിന്‌ ശേഷം പറഞ്ഞു.

ഇടതുപക്ഷം പിന്തിരിപ്പന്മാരാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനത്തിനെതിരെ കാരാട്ടും ബര്‍ദനും ശക്തമായി പ്രതികരിച്ചു.

പ്രധാനമന്ത്രിയാണ്‌ യഥാര്‍ത്ഥ പിന്തിരിപ്പന്‍ നയം ആവിഷ്‌കരിച്ചത്‌. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്‌ ബുഷിനോട്‌ അഗാധമായ സ്‌നേഹം പ്രകടിപ്പിച്ചത്‌ അദ്ദേഹമാണ്‌. ജനങ്ങളുടെ ചുമലില്‍ ഭാരം കയറ്റിവയ്‌ക്കുകമാത്രമല്ല രാജ്യതാല്‍പര്യങ്ങള്‍കൂടി കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പണയപ്പെടുത്തി- അവര്‍ പറഞ്ഞു.

പിഡിപി ഇപ്പോള്‍ വര്‍ഗീയതയെ എതിര്‍ക്കുന്ന പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ അവര്‍ എല്‍ഡിഎഫില്‍ എത്തിയേക്കാനിടയുണ്ടെന്നും കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടേറിയറ്റംഗം ടി ശിവദാസമേനോന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+