Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജിയ്‌ക്കായി ഒരു ക്ഷേത്രം

Mahathma Gandhi
റൂര്‍ക്കല: മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായിട്ടാണ്‌ നമ്മളെല്ലാവരും കാണുന്നത്‌. എന്നാല്‍ ഒറീസയിലെ ഭത്ര ഗ്രാമവാസികള്‍ക്ക്‌ അദ്ദേഹം ദൈവമാണ്‌.

ഗാന്ധിജിയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ച ഒരു ക്ഷേത്രം തന്നെ ഗ്രാമവാസികള്‍പണിതിട്ടുണ്ട്‌. ഇവിടെ ആരാധനയും പൂജാസമര്‍പ്പണവുമെല്ലാം നടക്കുന്നുമുണ്ട്‌. ത്രിവര്‍ണപതാകയ്‌ക്ക്‌ കീഴിലിരിക്കുന്ന രീതിയിലാണ്‌ ക്ഷേത്രത്തിലെ ഗാന്ധി പ്രതിമ.

ക്ഷേത്രത്തില്‍ ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും പ്രവേശനമുണ്ട്‌. പടിഞ്ഞാറന്‍ ഒറീസയിലെ ജനങ്ങള്‍ക്കിടയിലുള്ള സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്‌ ഈ ക്ഷേത്രമെന്ന്‌ ഗാന്ധി ക്ഷേത്രവികസന സമിതിയിലെ അധ്യക്ഷന്‍ പ്രമോദ്‌ കുമാര്‍ പറയുന്നു.

ഒറീസയിലെ മാത്രമല്ല ചത്തീസ്‌ഗഡ്‌, ഝാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗാന്ധി ആരാധകരും ക്ഷേത്രത്തിലെത്തുന്നുണ്ട്‌. ക്ഷേത്രത്തില്‍ പൂജനടത്തുന്നത്‌ ദളിത വിഭാഗത്തില്‍പ്പെട്ട ഒരാളാണെന്നതും മാതൃകാ പരമായ കാര്യമാണ്‌.

1971ല്‍ എംഎല്‍എയായിരുന്ന അഭിമന്യു കുമാറിന്റേതാണ്‌ ഗാന്ധി ക്ഷേത്രം എന്ന ആശയം. അദ്ദേഹം എംഎല്‍എ ആയിരുന്ന കാലത്താണ്‌ ക്ഷേത്രത്തിന്റെ പണി തുടങ്ങിയത്‌. താനുള്‍പ്പെടുന്ന ദളിത്‌ സമുദായത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരുന്നതിലുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ ഗാന്ധിക്ഷേത്രം എന്ന ആശയം മുന്നോട്ടുവച്ചതെന്ന്‌ അഭിമന്യു പറയുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്‌ 85 വയസ്സുണ്ട്‌.

1971 മാര്‍ച്ച്‌ 23നായിരുന്നു ഗാന്ധിക്ഷേത്രത്തിന്റെ ശിലാസ്ഥാപനം. ഗ്രാമവാസിയായ തൃപ്‌തിദാസ്‌ ഗുപ്‌തയാണ്‌ ക്ഷേത്രം രൂപകല്‍പന ചെയ്‌തത്‌. 1947 ഏപ്രില്‍ 11ന്‌ അന്നത്തെ ഒറീസ മുഖ്യമന്ത്രി നന്ദിനി സത്‌പതിയാണ്‌ ക്ഷേത്രം ആരാധകര്‍ക്കായി തുറന്നുകൊടുത്തത്‌.

ഗാന്ധിജയന്തി, രക്തസാക്ഷിദിനം, റിപ്പബ്ലിക്‌ ദിനം, സ്വാതന്ത്രദിനം എന്നീ ദിവസങ്ങളിലാണ്‌ ക്ഷേത്രത്തില്‍ വന്‍ ആഘോഷ പരിപാടികള്‍ നടക്കുന്നത്‌. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും ക്ഷേത്രത്തിലെ കെടാവിളക്കണയാതെ കാക്കാന്‍ സദാ ശ്രദ്ധാലുക്കളാണ്‌ സംബാര്‍പുര്‍ ജില്ലയിലെ ഭത്ര ഗ്രാമവാസികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+