Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ വീണ്ടും ചാവേര്‍ സ്ഫോടനം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് 35 പേര്‍ കൊല്ലപ്പെട്ടു. ചക് വാലയില്‍ ഷിയാ പ്രാര്‍ത്ഥാനാലയത്തിലാണ് സ്ഫോടനം ഉണ്ടായത്. 200ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുന്പോള്‍ 2000ത്തോളം പേര്‍ പളളിയ്ക്കകത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പള്ളിയ്ക്കുള്ളിലേക്ക് അതിക്രമിച്ച് കയറിയ ചാവേര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാ സൈനികര്‍ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.

ചാവേര്‍ സ്ഫോടനങ്ങള്‍ പാക്കിസ്ഥാനില്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലും ഗോത്ര മേഖലയായ വസീറിസ്ഥാനിസും ഉണ്ടായ സ്ഫോടനങ്ങളില്‍ 24 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍ ഭീകരവാദത്തിന്‍റെ ഇരയാണെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+