വരുണിനെ ചതച്ചരയ്‌ക്കുമായിരുന്നു: ലാലു

താനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയ വരുണിനെ റോളര്‍ കയറ്റി തവിടുപൊടിയാക്കുമായിരുന്നുവെന്നാണ് കേന്ദ്രറയില്‍വേ മന്ത്രികൂടിയായ ലാലു പറഞ്ഞത്.
തിങ്കളാഴ്‌ച കിഷന്‍ ഗഞ്ചിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി തസ്ലീമുദ്ദീന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലാലു. ഞാനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ വരുണിനെ റോളര്‍ കയറ്റി തവിടുപൊടിയാക്കുമായിരുന്നു. അതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പിന്നീട് മാത്രമേ ആലോചിക്കുകയുള്ളു- ലാലു പറഞ്ഞു.
ഇപ്പോള്‍ മുസ്ലീംങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ബിജെപി 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം വിഷയമാക്കിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. അക്കാര്യം പറഞ്ഞ് അധികാരത്തിലേറാന്‍ ബിജെപി ശ്രമിച്ചത് നിരാശാജനകമായിരുന്നു.
കോണ്‍ഗ്രസിനെ പിന്തുണച്ച് സംസാരിച്ച ലാലു പിന്നീട് അദ്വാനിയെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വിമര്‍ശിച്ചു. നിതീഷ് അദ്വാനിയുടെ മടിത്തട്ടിലാണ് ഇരിക്കുന്നത്. ബാബറി മസ്‌ജിദ് തകര്‍ത്തതില്‍ നേരിട്ട് പങ്കുള്ള അദ്വാനിയുടെ മോഹങ്ങള്‍ പൂവണിയാന്‍ പോകുന്നില്ലെന്നും ലാലു പറഞ്ഞു.
വരുണ്‍ മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ചിട്ടും അദ്ദേഹത്തെ അറസ്റ്റുചെയ്യാതെവന്നപ്പോഴും താനായിരുന്നു ആഭ്യന്തരമന്ത്രിയെങ്കില്‍ വരുണിനെ തുറുങ്കിലടക്കുമായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications