കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മാമാങ്കത്തിന് കൊഴുപ്പേകി കൊണ്ട് കേരളത്തിലേക്ക് ദേശീയ നേതാക്കളുടെ പ്രവാഹം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, കേന്ദ്രമന്ത്രിയും എന്‍സിപി ദേശീയ അധ്യക്ഷനുമായ ശരത് പവാര്‍, രാജ്യസഭ മുന്‍ ഉപാധ്യക്ഷ നജ്മ ഹെപ്തുള്ള എന്നിവരാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തുന്നത്.

ചൊവ്വാഴ്ച വൈകിട്ട് 6.30ന് കരിപ്പൂരില്‍ എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കും. ബുധനാഴ്ച രാവിലെ 9.30 ക്ക് വടകരയില്‍ സോണിയ ജനങ്ങളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും സോണിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിമുഖീകരിയ്ക്കും.

നാലു ദിവസത്തെ പ്രചാരണത്തിനായി കേരളത്തിലെത്തുന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചൊവ്വാഴ്ച ആറ്റിങ്ങലിലും കൊല്ലത്തുമുള്ള പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. ഇതിന് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, ചാലക്കുടി, ആലത്തുര്‍, പാലക്കാട്, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കാരാട്ട് എത്തും.

എന്‍സിപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ. മുരളീധരന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് ശരത് പവാര്‍ സംസ്ഥാനത്ത് എത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് അദ്ദേഹം സുല്‍ത്താന്‍ ബത്തേരിയില്‍ പ്രസംഗിക്കും.

ബിജെപിയുടെ പ്രചരണത്തിനായിട്ടാണ് രാജ്യസഭ മുന്‍ ഉപാധ്യക്ഷ നജ്മ ഹെപ്തുള്ള എത്തുന്നത്. തിരുവനന്തപുരത്ത് മഹിളാ സംഗമത്തില്‍ അവര്‍ പങ്കെടുക്കും.

ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍കെ അദ്വാനിയും കേരളത്തിലെത്തുന്നതോടെ പ്രചാരണരംഗം ഒന്നു കൂടി ഉഷാറാകും. ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X