ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമില്ല: കാരാട്ട്
പെരിന്തല്‍മണ്ണ: ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമുള്ള പദ്ധതികളുണ്ടെന്ന പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
ഈ ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ ആന്റണിയെ ഞാന്‍ വെല്ലുവിളിക്കുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ അദ്ദേഹം ഹാജരാക്കട്ടെ.
ഇസ്രയേല്‍ നിക്ഷേപമുള്ള ഒരു പദ്ധതിയും ബംഗാളിലില്ല. ആന്റണിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. കേന്ദ്രസഹായം ആരുടെയും ഔദാരമല്ല സംസ്ഥാനങ്ങളുടെ അവകാശമാണ്- കാരാട്ട് പറഞ്ഞു.
മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്. കേരളത്തില്‍ 2004ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാന്‍ സാധ്യതയില്ല.
കേന്ദ്രത്തിലും ഇതാവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം സാഹചര്യങ്ങളും മാനദണ്ഡങ്ങളും വിലയിരുത്തി സര്‍ക്കാറില്‍ ചേരുന്നകാര്യം തീരുമാനിയ്‌ക്കും.
ഇസ്രയേലുമായുള്ള ആയുധ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഇടതുപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവാണ് ആദ്യം ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയതെന്നും. ഇസ്രയേല്‍ നിക്ഷേപമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ബംഗാളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആന്റണി വ്യാഴാഴ്‌ച പറഞ്ഞിരുന്നു.












Click it and Unblock the Notifications