Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ്‌ക്കും മന്‍മോഹനുമെതിരെ അദ്വാനി

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ബിജെപി നേതാവ്‌ എല്‍ കെ അദ്വാനി വീണ്ടും.

തിരുനവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്വാനി സിങിനും സോണിയയ്‌ക്കുമെതിരെ വിമര്‍ശനശരങ്ങള്‍ തൊടുത്തുവിട്ടത്‌.

സോണിയയ്‌ക്കു കോണ്‍ഗ്രസ്‌ പാരമ്പര്യമറിയില്ല. തീവ്രവാദം സംബന്ധിച്ച്‌ സോണിയ നടത്തിയ പ്രസ്‌താവന നിരുത്തരവാദപരമാണ്‌. തീവ്രവാദം നേരിടാന്‍ പുതിയ നിയമം വേണം കോണ്‍ഗ്രസ്‌ തീവ്രവാദിത്തിനെതിരെ മൃദുസമീപനമാണ്‌ സ്വീകരിക്കുന്നത്‌. മന്‍മോഹന്‍ ദുര്‍ബലനായ പ്രധാനമന്ത്രി തന്നെയാണ്‌, അദ്ദേഹം പ്രധാനമന്ത്രി പദത്തിന്റെ വില കളഞ്ഞു- അദ്വാനി പറഞ്ഞു.

പുറത്തുനിന്നുള്ള തീവ്രവാദികളേക്കാള്‍ രാജ്യത്തിന്‌ ഭീഷണി രാജ്യത്തിനകത്തുള്ള തീവ്രവാദികളാണെന്ന പ്രസ്‌താവന പിന്‍വലിച്ച്‌ സോണിയ മാപ്പു പറയണം. രാജ്യത്തെ മഹത്തായ പാരമ്പര്യം അറിയാത്ത സോണിയയ്‌ക്ക്‌ കോണ്‍ഗ്രസിന്റെ ചരിത്രം പോലും അറിയില്ല- അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കുമെന്നുതന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഞങ്ങള്‍ വികസനത്തിനും സുരക്ഷയ്‌ക്കുമാണ്‌ ഊന്നല്‍ നല്‍കുന്നത്‌. മൂന്നാം മുന്നണി സര്‍ക്കാര്‍ എന്ന സങ്കല്‍പം തീര്‍ത്തും അപ്രസക്തമാണ്‌- അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തോടെ കേരളത്തില്‍ അദ്വാനിയുടെ പ്രചാരണപരിപാടികള്‍ അവസാനിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം റായ്‌പൂരിലേയ്‌ക്ക്‌ പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+