കസബിന്റെ വിചാരണ തുടങ്ങി
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ പാക് തീവ്രവാദി അജ്മല്‍ കസബിന്റെ വിചാരണ പ്രത്യേക കോടതിയില്‍ തുടങ്ങി.
ആര്‍തര്‍ റോഡ് ജയിലിനുള്ളില്‍ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജയിലിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കസബിന് വേണ്ടി ഹാജരാകുന്ന വക്കീല്‍ അജ്ഞലി വാഗ്മെരെയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രത്യേക രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ബോംബ് പ്രൂഫ്, കെമിക്കല്‍ പ്രൂഫ് ഇടനാഴിവഴിയാണ് കസബിനെ കോടിമുറിയില് എത്തിച്ചത്.
ഇടനാഴിയല് ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകന്, കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ബാര്‍കോഡഡ് കാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ കസബിനെ കാണാന്‍ അയാളുടെ അമ്മയെ അനുവദിക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചിട്ടുണ്ട്. കസബിനെ കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് അമ്മ കേന്ദ്രസര്‍ക്കാറിന് ഹര്‍ജി നല്‍കിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications